ADVERTISEMENT

ചൈനീസ് ബ്രാൻഡ് വിവോയുടെ പുതിയ എൻട്രി ലെവൽ സ്മാർട് ഫോൺ വൈ02 (Vivo Y02) ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോയുടെ 4ജി സ്മാർട് ഫോണിന് 5,000 എംഎഎച്ച് ബാറ്ററിയും 8 മെഗാപിക്സൽ പ്രധാന പിൻ ക്യാമറ സെൻസറും ഉണ്ട്. വിവോ വൈ02 ന്റെ 3ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില. ഇത് ഓർക്കിഡ് ബ്ലൂ, കോസ്മിക് ഗ്രേ കളർ ഓപ്ഷനുകളിലാണ് വരുന്നത്. വിവോ ഇ-സ്റ്റോർ വഴിയും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഇത് വിൽപനയ്‌ക്കെത്തും.

 

വിവോ വൈ02 ഫോൺ ആൻഡ്രോയിഡ് 12 ഗോ എഡിഷൻ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12 ലാണ് പ്രവർത്തിക്കുന്നത്. 6.51 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഫുൾവ്യൂ ഡിസ്‌പ്ലേയും ഉണ്ട്. മികച്ച കാഴ്‌ചാനുഭവത്തിനായി ഡിസ്‌പ്ലേയ്ക്ക് ഐ പ്രൊട്ടക്ഷൻ മോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫി സെൻസറിനായി സ്‌ക്രീനിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ കട്ട്‌ഔട്ടുമുണ്ട്. ഒക്ടാ കോർ മീഡിയടെക് ആണ് പ്രോസസർ. 3 ജിബിയാണ് റാം.

 

8 മെഗാപിക്‌സൽ പ്രധാന ക്യാമറയാണ് വിവോ വൈ02ൽ അവതരിപ്പിക്കുന്നത്. സെൽഫികൾക്കായി മുൻവശത്ത് 5 മെഗാപിക്സൽ ഷൂട്ടറും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി (1 ടിബി വരെ) വിപുലീകരണത്തെ പിന്തുണയ്ക്കുന്ന 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് വിവോ വൈ02 വരുന്നത്. മുൻ ക്യാമറയുടെ സഹായത്തോടെ അൺലോക്ക് ചെയ്യാൻ ഫേസ് വേക്ക് ഫീച്ചറും വിവോ വൈ02 വാഗ്ദാനം ചെയ്യുന്നു. 10W വയർഡ് ചാർജിങും 5W റിവേഴ്സ് ചാർജിങും പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Vivo Y02 with 5000 mAh battery launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com