ADVERTISEMENT

ഇൻഫിനിക്‌സ് സീറോ സീരീസിന്റെ ഭാഗമായുള്ള ഇൻഫിനിക്‌സ് സീറോ 20 (Infinix Zero 20) ഇന്ത്യയിൽ അവതരിപ്പിച്ചു. ഇൻഫിനിക്‌സ് സീറോ അൾട്രാ 5ജിയ്‌ക്കൊപ്പമാണ് ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചത്. ഇൻഫിനിക്സ് സീറോ 20 ലെ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനും 90Hz റിഫ്രഷ് റേറ്റും ഉണ്ട്. 

 

ഇൻഫിനിക്‌സ് സീറോ 20 ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 15,999 രൂപയാണ്. ഡിസംബർ 29 മുതൽ ഇത് ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാകും. സ്‌പേസ് ഗ്രേ, ഗ്ലിറ്റർ ഗോൾഡ്, ഗ്രീൻ ഫാന്റസി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളിൽ സ്മാർട് ഫോൺ ലഭ്യമാകും. ഫ്ലിപ്കാർട്ട് ആക്‌സിസ് ബാങ്ക് കാർഡുകൾ വഴി നടത്തുന്ന വാങ്ങലുകൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും നൽകുന്നു.

 

108 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ക്വാഡ് എൽഇഡി ഫ്ലാഷോടു കൂടിയ 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് സീറോ 20 അവതരിപ്പിക്കുന്നത്. സെൽഫിയ്ക്കായി ഹാൻഡ്‌സെറ്റിൽ ഒഐഎസ് പിന്തുണയുള്ള 60 മെഗാപിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറയുണ്ട്. ടിയർഡ്രോപ്പ് ആകൃതിയിലുള്ള നോച്ചിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

 

256 ജിബി വരെ ഇൻബിൽറ്റ് സ്‌റ്റോറേജ് ഉണ്ട്. കൂടാതെ അധിക സ്റ്റോറേജിനായി മൈക്രോ എസ്ഡി സ്ലോട്ട് ഉപയോഗിക്കാം. വൈ-ഫൈ 802.11എസി, ജിപിഎസ്, എൻഎഫ്സി, ബ്ലൂടൂത്ത് വി5, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്–സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 4500 എംഎഎച്ച് ആണ് ബാറ്ററി. 44W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നതാണ് ബാറ്ററി.

 

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് 12 ലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്. 1,080 x 2,400 പിക്‌സൽ റെസലൂഷനാണ് ഡിസ്‌പ്ലേ. മീഡിയടെക് ഹീലിയോ ജി99 ആണ് പ്രോസസർ.

 

English Summary: Infinix Zero 20 With 60-Megapixel Selfie Camera Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT