6,499 രൂപയ്ക്ക് ഇരട്ട പിൻ ക്യാമറ, പോകോ സി50 ഇന്ത്യയിലെത്തി

Mail This Article
സി-സീരീസ് ലൈനപ്പിലെ കമ്പനിയുടെ ഏറ്റവും പുതിയ മോഡലായി പോകോ സി50 ( Poco C50) ഇന്ത്യയിൽ അവതരിപ്പിച്ചു. ഷഓമിയുടെ സബ് ബ്രാൻഡിന്റെ പുതിയ എൻട്രി ലെവൽ സ്മാർട് ഫോണിന് വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയുണ്ട്. പോകോ സി50 രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലും രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലുമാണ് വരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ രാജ്യത്ത് അവതരിപ്പിച്ച റെഡ്മി എ1 പ്ലസിന്റെ റീബ്രാൻഡഡ് പതിപ്പാണ് പുതിയ പോകോ ഫോൺ.
പോകോ സി50 യുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 6,499 രൂപയാണ്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പിന് 7,299 രൂപയുമാണ് വില. ഇത് കൺട്രി ഗ്രീൻ, റോയൽ ബ്ലൂ കളർ ഓപ്ഷനുകളിലാണ് വരുന്നത്. ഫ്ലിപ്കാർട്ടിൽ ജനുവരി 10 മുതൽ വിൽപന തുടങ്ങും. പ്രത്യേക ഓഫർ പ്രകാരം അടിസ്ഥാന വേരിയന്റ് ഇപ്പോൾ 6,249 രൂപയ്ക്ക് ലഭിക്കും. 3 ജിബി റാം വേരിയന്റിന്റെ ഓഫര്‍ വില 6,999 രൂപയുമാണ്. ഈ വില എത്ര നാൾ നീണ്ടു നിൽക്കുമെന്ന് അറിയില്ല.
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള പോകോ സി50 ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) ലാണ് പ്രവർത്തിക്കുന്നത്. 120Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.52 ഇഞ്ച് എച്ച്ഡി+ (1,600x700 പിക്സൽ) ആണ് ഡിസ്‌പ്ലേ. സെൽഫി ഷൂട്ടർ സ്ഥാപിക്കാൻ ഡിസ്‌പ്ലേയിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ട്. 3 ജിബി വരെ LPDDR4X റാമിനൊപ്പം ഒക്ടാ-കോർ മീഡിയടെക് ഹീലിയോ എ22 ആണ് പ്രോസസർ.
8 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന എഐ പിന്തുണയുള്ള ഡ്യുവൽ പിൻ ക്യാമറ യൂണിറ്റ് ആണ് പോകോ സി50 അവതരിപ്പിക്കുന്നത്. മുൻവശത്ത് 5 മെഗാപിക്സൽ സെൻസറും ഉണ്ട്. ഇത് 32 ജിബി ഓൺബോർഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ലഭ്യമായ സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാം.
4ജി, വൈ-ഫൈ 802.11/b/g/n, ബ്ലൂടൂത്ത് വി5, ജിപിഎസ് / എ–ജിപിഎസ്, ഗ്ലോനസ്, ബെയ്ദു, മൈക്രോ - യുഎസ്ബി പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്ററും ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി. ഇത് 10W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നതാണ്.
English Summary: Poco C50 With Dual Rear Cameras Launched in India