ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റ് റെഡ്മി 12സി ചൈനയിൽ അവതരിപ്പിച്ചു. ഷഓമിയുടെ സബ്-ബ്രാൻഡിന്റെ പുതിയ ബജറ്റ് സ്മാർട് ഫോൺ റെഡ്മി കെ60 സീരീസിന്റെ വിൽപന ആരംഭിച്ച അതേ ദിവസം തന്നെയാണ് ചൈനയിൽ അവതരിപ്പിച്ചത്. റെഡ്മി 10 സിയുടെ പിൻഗാമിയായി പുറത്തിറക്കിയ റെഡ്മി 12 സിയിൽ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് സ്മാർട് ഫോൺ പുറത്തിറക്കിയത്. പോളികാർബണേറ്റ് ബോഡിയും പ്ലാസ്റ്റിക് ഫ്രെയിമും നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

 

റെഡ്മി 12സിയുടെ 4ജിബി റാം + 64ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 699 യുവാൻ (ഏകദേശം 8,400 രൂപ) ആണ് വില. 4 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 799 യുവാനും (ഏകദേശം 9,600 രൂപ), ടോപ്പ് എൻഡ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 899 യുവാനുമാണ് (ഏകദേശം 10,800 രൂപ) വില. ഷാഡോ ബ്ലാക്ക്, സീ ബ്ലൂ, മിന്റ് ഗ്രീൻ, ലാവെൻഡർ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് സ്മാർട് ഫോൺ വരുന്നത്.

 

റെഡ്മി 12സി ഒരു ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ) സ്ലോട്ടോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മാലി-ജി 52 ജിപിയുവിനൊപ്പം ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 85 പ്രോസസർ ആണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്. LPDDR4X റാമും eMMC 5.1 ഫ്ലാഷ് മെമ്മറിയും ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതകളാണ്. മൂന്ന് ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിലും മൈക്രോ എസ്ഡി കാർഡ് വഴി റെഡ്മി 12 സിയിലെ സ്റ്റോറേജ് 512 ജിബി വരെ വർധിപ്പിക്കാം.

 

ഹാൻഡ്‌സെറ്റിന് പിന്നിൽ ചതുരാകൃതിയിലുള്ള കട്ട്ഔട്ട് ഉണ്ട്. ഇതിൽ എൽഇഡി ഫ്ലാഷിനൊപ്പം ഒരു ക്യാമറയും ഉണ്ട്. ക്യാമറ മൊഡ്യൂളിനോട് ചേർന്ന് ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. റെഡ്മി 12 സിയുടെ പിൻവശത്തുള്ള ക്യാമറ 50 മെഗാപിക്സൽ സെൻസറാണ്. അതേസമയം സെൽഫികൾക്കായി സ്മാർട് ഫോണിൽ 5 മെഗാപിക്സൽ ക്യാമറ സെൻസറും മുൻവശത്ത് ചെറിയ ഡ്യൂ-ഡ്രോപ്പ് നോച്ച് ഡിസൈനിൽ ഉണ്ട്.

 

റെഡ്മി 12സിയിൽ 6.71 ഇഞ്ച് എച്ച്ഡി+ (1650x720 പിക്‌സൽ) റെസലൂഷൻ ഡിസ്‌പ്ലേയിൽ 20:6:9 ആസ്പെക്ട് റേഷ്യോയും 500 നിറ്റ് പീക്ക് ബ്രൈറ്റ്നസുമാണ്. 3.5 എംഎം ഹെഡ്‌ഫോൺ സ്ലോട്ടും 5000 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള മൈക്രോ യുഎസ്ബി പോർട്ടും ഈ ഹാൻഡ്സെറ്റിലുണ്ട്. 12C 10W ചാർജിങ് ശേഷിയുള്ള അഡാപ്റ്ററും ലഭ്യമാണ്.

 

English Summary: Redmi 12C With MediaTek Helio G85 SoC, 5000mAh Battery Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT