വിവോ വൈ53ടി പുറത്തിറങ്ങി, മികച്ച ഡിസ്‌പ്ലേ, 6 ജിബി റാം

Mail This Article
വിവോയുടെ വൈ സീരീസിലുള്ള പുതിയ ഹാൻഡ്സെറ്റ് വൈ53ടി 5ജി (Vivo Y53t 5G) ചൈനയിൽ അവതരിപ്പിച്ചു. 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയും 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറുമായാണ് ഹാൻഡ്‌സെറ്റ് വരുന്നത്. വിവോ വൈ53ടി 5ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 999 യുവാനും 6 ജിബി റാം + 128 ജിബി റാമിന്റെ വില 1099 യുവാനുമാണ് (ഏകദേശം 11,980 രൂപ) വില. ഓറഞ്ച്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഹാൻഡ്‌സെറ്റ് ലഭ്യമാകുക.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസിലാണ് വിവോ വൈ53ടി പ്രവർത്തിക്കുന്നത്. കൂടാതെ 5ജി എസ്എ/ എൻഎസ്എ പിന്തുണയ്ക്കുന്നുണ്ട്. വിവോ വൈ53ടി 5ജി ജനുവരി 9 മുതൽ ചൈനയിൽ വിൽപനയ്‌ക്കെത്തും. വിവോ വൈ53ടിയ്ക്ക് കഴിഞ്ഞ മാസം അവതരിപ്പിച്ച വിവോ വൈ35 ന്റെ അതേ സവിശേഷതകൾ ഉണ്ടെന്നും പറയപ്പെടുന്നു.
6.51 ഇഞ്ച് എച്ച്‌ഡി+ എൽസിഡി ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ് നോച്ച് എന്നിവയുമായാണ് ഇത് വരുന്നത്. LPDDR4x റാം, യുഎഫ്എസ് 2.2 സ്റ്റോറേജ്, മാലി-ജി57 എംസി2 ജിപിയു എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 7എൻഎം പ്രോസസർ ആണ് ഇതിലുള്ളത്.
പിൻ പാനലിൽ 13 മെഗാപിക്‌സൽ (വൈഡ്), 2 മെഗാപിക്‌സൽ (മാക്രോ) ഡ്യുവൽ ക്യാമറ സംവിധാനവും സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. ഡ്യുവൽ സിം, 5 ജി, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.1, ജിഎൻഎസ്എസ്, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. 15W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി.
English Summary: Vivo Y53t 5G With MediaTek Dimensity 7000 Launched