ADVERTISEMENT

കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ 2023 (സിഇഎസ്) ന് മുന്നോടിയായി സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്സി എ14 5ജി അവതരിപ്പിച്ചു. പുതിയ ഫോൺ യുഎസിലാണ് അവതരിപ്പിച്ചത്. 2023 ൽ ലോഞ്ച് ചെയ്യുന്ന സാംസങ്ങിന്റെ ആദ്യത്തെ സ്മാർട് ഫോണാണിത്. മീഡിയടെക് ഡൈമൻസിറ്റി 700 ആണ് പ്രോസസർ. പുതിയ ഹാൻഡ്സെറ്റ് വൈകാതെ തന്നെ ഇന്ത്യയിലും എത്തുമെന്നാണ് കരുതുന്നത്.

 

64 ജിബി സ്റ്റോറേജ് പതിപ്പിന് യുഎസിലെ വില 199.99 ഡോളർ ( ഏകദേശം 16,500 രൂപ) ആണ്. സിൽവർ, മെറൂൺ, ബ്ലാക്ക്, ഗ്രീൻ നിറങ്ങളിലാണ് ഗ്യാലക്‌സി എ14 5ജി എത്തുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.0 ലാണ് ഗ്യാലക്‌സി എ14 5ജി പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് (1,080x2,408 പിക്സൽ) പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റിന്റെ സവിശേഷത. 4ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസർ.

 

50 മെഗാപിക്സൽ പ്രധാന സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ഷൂട്ടർ. ഡിസ്പ്ലേയിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഉണ്ട്. 64 ജിബി ആണ് ഇൻബിൽറ്റ് സ്റ്റോറേജ്. 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.

 

വൈ-ഫൈ 802.11 എ/ബി/ജി/എൻ/എസി, ബ്ലൂടൂത്ത് 5.2, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ബാരോമീറ്റർ, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് ആൻഡ് പ്രോക്സിമിറ്റി സെൻസർ എന്നിവയും ഫോണിലുണ്ട്. ഹാൻഡ്‌സെറ്റിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉൾപ്പെടുന്നു. 15W ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Samsung Galaxy A14 5G With 50-Megapixel Camera Setup Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT