ADVERTISEMENT

ഏതാനും ആഴ്‌ചകൾക്ക് മുൻപാണ് റെഡ്മി കെ60 സീരീസ് ചൈനയിൽ അവതരിപ്പിച്ചത്. റെഡ്മി കെ60, റെഡ്മി കെ60 പ്രോ, റെഡ്മി കെ60ഇ എന്നിവ ഉടൻ ഇന്ത്യയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള ചില വിവരങ്ങൾ കമ്പനി തന്നെ പുറത്തുവിട്ടു.

 

റെഡ്മി നോട്ട് 12 സീരീസിന്റെ ലോഞ്ച് ഇവന്റിലാണ് റെഡ്മി കെ 60 സീരീസിന്റെ വില വിവരങ്ങൾ ഷഓമി സ്ഥിരീകരിച്ചത്. റെഡ്മി കെ60 സീരീസിനും മറ്റ് പ്രീമിയം സ്മാർട് ഫോണുകൾക്കും 30,000 രൂപയ്ക്ക് മുകളിലായിരിക്കുമെന്നാണ് കമ്പനി അറിയിച്ചത്. റെഡ്മി കെ60, റെഡ്മി കെ60 പ്രോ, റെഡ്മി കെ60ഇ എന്നിവയേ്ക്ക് ചൈനയിൽ യഥാക്രമം 2,499 യുവാൻ (ഏകദേശം 30,000 രൂപ), 3,299 യുവാൻ (ഏകദേശം 40,000 രൂപ), 2,199 യുവാൻ (ഏകദേശം 26,000 രൂപ) എന്നിവയ്ക്കാണ് ചൈനയിൽ അവതരിപ്പിച്ചത്.

 

റെഡ്മി കെ60 പ്രോയിൽ 6.67 ഇഞ്ച് 2കെ (1,440x3,200 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റും 480Hz വരെ ടച്ച് സാംപ്ലിങ് റേറ്റും ഉണ്ട്. ഇതൊരു സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുമായാണ് വരുന്നത്. 16 ജിബി വരെ LPDDR5x റാമും 512 ജിബി വരെ UFS 4.0 സ്റ്റോറേജും ഉണ്ട്. 50 മെഗാപിക്‌സൽ സോണി ഐഎംഎക്‌സ് 800 ആണ് പ്രധാന സെൻസർ, 8 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്‌സൽ മാക്രോ സെൻസർ എന്നിവയാണ് മറ്റു ക്യാമറകൾ. 16 മെഗാപിക്സലിന്റേതാണ് മുൻ ക്യാമറ.

 

റെഡ്മി കെ60 ൽ 6.67 ഇഞ്ച് 2കെ (1,440x3,200 പിക്സൽ) അമോലെഡ് ഡിസ്പ്ലേയാണ് അവതരിപ്പിക്കുന്നത്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസർ, 64 മെഗാപിക്സൽ പ്രൈമറി ലെൻസ് ഉള്‍പ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ എന്നിവ ഒഴികെയുള്ള ഫീച്ചറുകളെല്ലാം റെഡ്മി കെ60 പ്രോയ്ക്ക് സമാനമാണ്. കൂടാതെ, പ്രോ പതിപ്പിൽ 120W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനും 30W വയർലെസ് ഫാസ്റ്റ് ചാർജിങ്ങിനും ശേഷിയുള്ള 5,000എംഎഎച്ച് ബാറ്ററിയുണ്ട്. എന്നാൽ, റെഡ്മി കെ60 ന് 67W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Redmi K60 Series Price Confirmed in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT