ADVERTISEMENT

നിരവധി ഊഹാപോഹങ്ങൾക്കു ശേഷം ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റ് ഐക്യൂ 11 (iQOO 11) ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുമായി ഇറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ മുൻനിര ഹാൻഡ്സെറ്റാണ് ഐക്യൂ 11. മുൻ പതിപ്പിനെ അപേക്ഷിച്ച് ഫോണിന്റെ പ്രകടനം ഏകദേശം 20 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ഐക്യൂ 11 ന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 59,999 രൂപയാണ്. അതേസമയം, 16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 64,999 രൂപയും വിലയുണ്ട്. എന്നാൽ ബാങ്ക് ഓഫറുകൾക്കൊപ്പം ഈ ഫോൺ രണ്ട് റാം വേരിയന്റുകളിലായി യഥാക്രമം 51,999 രൂപയ്ക്കും 56,999 രൂപയ്ക്കും വാങ്ങാം. ആമസോൺ പ്രൈം സബ്‌സ്‌ക്രൈബർ ആണെങ്കിൽ 1000 രൂപയുടെ അധിക ഇളവും ലഭിക്കും.

ഐക്യൂ 11 ലെ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റുണ്ട്. 16 ജിബി വരെ റാമുമായി ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ. കൂടാതെ വെർച്വൽ റാം 8 ജിബി വരെ വർധിപ്പിക്കാം. ഐക്യൂ 11 ൽ ട്രിപ്പിൾ ക്യാമറകളുണ്ട്. ഇതിൽ 50 മെഗാപിക്സൽ സാംസങ് ജിഎൻ 5 ലെൻസും 13 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

ഐക്യൂ 11 ലും വി2 ഇമേജിങ് ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സ്മാർട് ഫോണിന്റെ ലോ-ലൈറ്റ് ഫൊട്ടോഗ്രഫിയും ഗെയിമിങ് പ്രകടനവും വർധിപ്പിക്കുന്നു. വി2 ചിപ്പ് ഫ്രെയിം റേറ്റ് വർധിപ്പിക്കുകയും കുറഞ്ഞ പവർ ഉപയോഗിക്കുകയും ചെയ്യുന്നു. ഗെയിമിങ് പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഐക്യൂ 11 ൽ ഡ്യുവൽ എക്സ്-ലീനിയർ മോട്ടോറും ഉണ്ട്. ഇത് ഗെയിമിങ് പ്രകടനം മികച്ചതാക്കുന്നു. 120W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5000 എംഎഎച്ച് ആണി ബാറ്ററി.

 

English Summary: iQOO 11 with Qualcomm Snapdragon 8 Gen 2 launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com