ADVERTISEMENT

ഈ വർഷം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് ( iPhone 15 Pro, iPhone 15 Pro Max) പതിപ്പുകൾക്ക് നിലവിലെ ഐഫോൺ 14 പ്രോ മോഡലുകളേക്കാൾ കൂടുതൽ വിലയുണ്ടാകുമെന്ന് മാക്റൂമേഴ്സ് റിപ്പോർട്ട്. ഐഫോൺ 15 പ്ലസ് മോഡലും ഐഫോൺ 15 പ്രോ പതിപ്പുകളും തമ്മിലുള്ള വിടവ് വർധിപ്പിക്കുന്നതിനാണ് വില വർധനവ് വരുത്തുന്നതെന്നും സൂചനയുണ്ട്. ഇന്ത്യയിലെ വില അനുസരിച്ച് ആപ്പിൾ ഐഫോൺ 14 പ്രോ 1,29,990 രൂപ വിലയിലാണ് അവതരിപ്പിച്ചത്. ഐഫോൺ 14 പ്രോ മാക്സ് അവതരിപ്പിച്ചത് 1,39,900 വിലയിലുമാണ്. ഇതെല്ലാം നോക്കുമ്പോൾ ഐഫോൺ 15 പ്രോയുടെ അടിസ്ഥാന മോഡലിന് 1000 ഡോളറിന് മുകളിൽ നൽകേണ്ടി വരുമെന്നാണ് കരുതുന്നത്.

 

ഈ വർഷത്തെ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്ക് കൂടുതൽ പ്രോ ഫീച്ചറുകൾ ഉണ്ടായിരിക്കും. ഇതിനാൽ വിലയുടെ അടിസ്ഥാനത്തിൽ രണ്ട് ലൈനപ്പുകളെ വേർതിരിക്കുന്നതിന് ആപ്പിളിന്റെ ടോപ്പ് എൻഡ് പ്രോ മോഡലുകളിൽ കൂടുതൽ ഫീച്ചറുകൾ ചേർക്കേണ്ടതുണ്ട്. ഐഫോൺ 14, 14 പ്ലസ് എന്നിവ പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ ആപ്പിൾ നോൺ-പ്രോ ഐഫോൺ മോഡലുകളുടെ വിൽപന വർധിപ്പിക്കുന്നതിന് വിവിധ തന്ത്രങ്ങൾ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.

 

ഐഫോൺ 14, 14 പ്ലസ് മോഡലുകൾക്കായി അധിക ജിപിയു കോറുകൾ ഉള്ള പഴയ എ15 ബയോണിക് സിപിയു ആപ്പിൾ ഉപയോഗിച്ചു. പഴയ 12 മെഗാപിക്സൽ ക്യാമറ സെൻസറുകളും ഉൾപ്പെടുത്തിയിരുന്നു. അതേസമയം, ഐഫോൺ 15 പ്രോ പതിപ്പുകളുടെ ഫ്രെയിമുകൾ സാധാരണ സ്റ്റെയിൻലെസ് സ്റ്റീലിനേക്കാൾ ടൈറ്റാനിയം കൊണ്ട് നിർമിച്ചതാകാം. ഈ വർഷം മുതൽ ആപ്പിൾ എ16 ബയോണിക് പ്രോസസർ ഐഫോൺ 15 പ്രോ വേരിയന്റുകൾക്ക് നൽകിയേക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

English Summary: iPhone 15 Pro Models could be the Most Expensive iPhones Ever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com