ആമസോണിൽ പകുതി വിലയ്ക്ക് 5ജി ഫോൺ, വൻ ഓഫർ

Mail This Article
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ 5ജി ഫോണുകൾക്ക് വൻ ഓഫർ. സാംസങ്, വൺപ്ലസ്, ലാവ, റെഡ്മി, ഒപ്പോ, ടെക്നോ തുടങ്ങി മുൻനിര ബ്രാൻഡുകളുടെ എല്ലാം സ്മാർട് ഫോണുകൾ വിൽപനയക്ക് ലഭ്യമാണ്. ചില ഫോണുകൾക്ക് 60 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, എച്ച്ഡിഎഫ്സി, എച്ച്എസ്ബിസി ബാങ്കുകളുടെ കാർഡുകൾക്ക് 5 മുതൽ 10 ശതമാനം വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറുകളും നൽകുന്നു. ആമസോൺ സെയിലിലെ ചില മികച്ച ഓഫറുകൾ പരിശോധിക്കാം.
∙ സാംസങ് ഗ്യാലക്സി എസ്20 എഫ്ഇ 5ജി
5ജി സെഗ്മെന്റില്‍ ഏറ്റവും വലിയ ഓഫറാണ് ഗ്യാലക്സി എസ്20 എഫ്ഇ 5ജി ഹാന്‍ഡ്സെറ്റിന് നൽകുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 59 ശതമാനം ഇളവിൽ 30,999 രൂപയ്ക്കാണ് വിൽക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ കൂടെ ലഭിക്കുമ്പോൾ ഇതിലും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ വാങ്ങാൻ സാധിക്കും. 6.5 ഇഞ്ച് ഇൻഫിനിറ്റ് ഒ സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 4500 എംഎഎച്ച് ബാറ്ററി, 32 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
അവതരിപ്പിക്കുമ്പോൾ 14999 രൂപ വിലയുണ്ടായിരുന്ന ലാവ ബ്ലേസ് 5ജി ഇപ്പോൾ 27 ശതമാനം ഇളവിൽ 10,999 രൂപയ്ക്കാണ് വിൽക്കുന്നത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഇത്രയും ഓഫർ ലഭ്യം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ കൂടെ ലഭിക്കുമ്പോൾ ഇതിലും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ വാങ്ങാൻ സാധിക്കും. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സൽ എഐ ട്രിപ്പിൾ ക്യാമറ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
∙ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൊബൈൽ ഫോണുകളിലൊന്നായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി ഇപ്പോൾ 5 ശതമാനം ഇളവിൽ 18,999 രൂപയ്ക്കാണ് വിൽക്കുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഇത്രയും ഓഫർ ലഭ്യം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ കൂടെ ലഭിക്കുമ്പോൾ ഇതിലും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ വാങ്ങാൻ സാധിക്കും. 6.5 ഇഞ്ച് ആണ് ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 64 മെഗാപിക്സൽ ക്യാമറ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
അവതരിപ്പിക്കുമ്പോൾ 20999 രൂപ വിലയുണ്ടായിരുന്ന റെഡ്മി നോട്ട് 11ടി 5ജി ഇപ്പോൾ 19 ശതമാനം ഇളവിൽ 16,999 രൂപയ്ക്കാണ് വിൽക്കുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ ഓഫർ ലഭിക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ കൂടെ ലഭിക്കുമ്പോൾ ഇതിലും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ വാങ്ങാൻ സാധിക്കും. 6.6 ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സൽ ക്യാമറ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
അവതരിപ്പിക്കുമ്പോൾ 24,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്സി എം33 5ജി ഇപ്പോൾ 28 ശതമാനം ഇളവിൽ 17,999 രൂപയ്ക്കാണ് വിൽക്കുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ ഓഫർ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ കൂടെ ലഭിക്കുമ്പോൾ ഇതിലും കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാം. 6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, 6000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സൽ ക്യാമറ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
English Summary: 5G Smartphone- Amazon Offer