6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മോട്ടോ ജി13, ജി23 യൂറോപ്പിൽ അവതരിപ്പിച്ചു

Moto-G13-G23
Photo: Motorola
SHARE

മോട്ടറോള പുതിയ മോട്ടോ ജി സീരീസ് സ്മാർട് ഫോണുകൾ അവതരിപ്പിച്ചു. മോട്ടോ ജി 13, മോട്ടോ ജി 23 എന്നിവ ഇതിൽ ഉൾപ്പെടുന്നു. രണ്ടും ഏതാണ്ട് സമാനമായ ഫീച്ചറുകളും ഡിസൈനുമായാണ് വരുന്നത്. മോട്ടോ ജി13 ന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 179.99 യൂറോയാണ് ( ഏകദേശം 16,000 രൂപ). മാറ്റ് ചാർക്കോൾ, റോസ് ഗോൾഡ്, ബ്ലൂ ലാവെൻഡർ നിറങ്ങളിലാണ് ഈ ഹാൻഡ്സെറ്റുകൾ വരുന്നത്. മോട്ടോ ജി23 ന് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുമുണ്ട്. ഇതിന് 229.99 യൂറോയാണ് (ഏകദേശം 20.500 രൂപ) വില. 

മോട്ടോ ജി13, ജി23 ഹാൻഡ്സെറ്റുകളിൽ 6.5 ഇഞ്ച് എച്ച്ഡി+ എൽസിഡി സ്‌ക്രീനാണ്. ഇതിന് 90Hz റിഫ്രഷ് റേറ്റും 400 നിറ്റ് ബ്രൈറ്റ്നസുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ. ഈ ഹാൻഡ്സെറ്റുകളിൽ ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിരിക്കുന്നു.

മോട്ടോ ജി സീരീസ് സ്മാർട് ഫോണുകളിൽ ട്രിപ്പിൾ റിയർ ക്യാമറകളുണ്ട്. ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 50 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. മോട്ടോ ജി 13 ന് 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. അതേസമയം മോട്ടോ ജി 23 ന് 16 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ഫേസിങ് ഷൂട്ടർ.

മോട്ടോ ജി23ൽ 30W ടർബോപവർ ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. എന്നാൽ, മോട്ടോ ജി13 ലേത് 10W ടർബോപവർ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ്. ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയ സ്റ്റീരിയോ സ്പീക്കറുകളാണ് ഇവയുടെ മറ്റൊരു സവിശേഷത. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉണ്ട്.

English Summary: Moto G13, Moto G23 with 6.5-inch HD+ Display Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS