അവതരിപ്പിക്കും മുൻപേ മോട്ടോ ഇ13 വിവരങ്ങൾ പുറത്ത്

moto-e13
SHARE

മോട്ടറോളയുടെ കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന മോട്ടോ ഇ13 ഇന്ത്യയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഇ സീരീസിലെ പുതിയ ഹാൻഡ്സെറ്റ് നിലവിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ പസിഫിക്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലാണ് വിൽക്കുന്നത്. ഇത് ഉടൻ തന്നെ ഇന്ത്യയിലും വിൽപനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഇന്ത്യയിൽ അവതരിപ്പിക്കും മുൻപേ മോട്ടോ ഇ13 ന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മോട്ടോ ഇ13 ന് 119.99 യൂറോ ( ഏകദേശം 10,600 രൂപ ) ആണ് വില. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യാ പസിഫിക്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മോട്ടറോള വെബ്സൈറ്റ് വഴി ഇത് വാങ്ങാം. കോസ്മിക് ബ്ലാക്ക്, അറോറ ഗ്രീൻ, ക്രീം വൈറ്റ് മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ‌ വരുന്നത്.

മോട്ടോ ഇ13 ഹാൻഡ്സെറ്റിൽ ഡ്യുവൽ സിം സ്ലോട്ടുണ്ട്. ആൻഡ്രോയിഡ് 13 (ഗോ എഡിഷൻ) അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. എച്ച്ഡി+ (720x1,600) റെസല‌ൂഷനോടു കൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ആണ് ഡിസ്‌പ്ലേ. ഡിസ്പ്ലേക്ക് 60Hz റിഫ്രഷ് റേറ്റ്, 269ppi പിക്‌സൽ ഡെൻസിറ്റി എന്നിവയുണ്ട്. മാലി-ജി57 എംപി1 ജിപിയു യുനിസോക് ടി606 പ്രോസസർ, 2 ജിബി റാം എന്നിവയാണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്.

5 എംപി സെൽഫി ക്യാമറയും 13 എംപി, എഫ്/2.2 റിയർ ക്യാമറയും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മോട്ടോ ഇ13 ന്റെ സ്റ്റോറേജ് ശേഷി 64 ജിബിയിൽ നിന്ന് 1ടിബി ആയി ഉയർത്താം. വൈ-ഫൈ 802.11 a/b/g/n/ac, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്–സി പോർട്ട് എന്നിവയും മറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളും പിന്തുണയ്ക്കുന്നു. ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയും ഹാൻഡ്‌സെറ്റിന്റെ സവിശേഷതകളാണ്. 

10W ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒരിക്കൽ ചാർജ് ചെയ്താൽ 36 മണിക്കൂറിലധികം ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, ഫേസ് അൺലോക്ക് ഫീച്ചർ, ഐപി52 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് റേറ്റിങ് എന്നിവയും മോട്ടോ ഇ13-ലെ ഫീച്ചറുകളാണ്.

English Summary: Moto E13 India Price Details Before Launch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS