ADVERTISEMENT

ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ റെനോ 8ടി 5ജി, റെനോ 8ടി എന്നിവ വിയറ്റ്നാമിൽ അവതരിപ്പിച്ചു. 5ജി മോഡലിന് സ്‌നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ. എന്നാൽ 4ജി വേരിയന്റിന് മീഡിയടെക് ഹീലിയോ ജി99 ആണ് പ്രോസസർ. രണ്ട് സ്മാർട് ഫോണുകളിലും ട്രിപ്പിൾ റിയർ ക്യാമറകളും 32 മെഗാപിക്‌സൽ സെൽഫി ഷൂട്ടറും ഉണ്ട്. 108 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും 4,800 എംഎഎച്ച് ബാറ്ററിയുമാണ് ഓപ്പോ റെനോ 8 ടി 5ജിയിൽ ഉള്ളത്.‍

 

ഒപ്പോ റെനോ 8ടി 5ജിയുടെ അടിസ്ഥാന 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 9,990,000 വിഎൻഡി (ഏകദേശം 35,000 രൂപ) ആണ് വില. ബ്ലാക്ക് സ്റ്റാർലൈറ്റ്, ഡോൺ ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒപ്പോ റെനോ 8ടിയുടെ 8ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 8,490,000 വിഎൻഡി (ഏകദേശം 29,800 രൂപ) ആണ് വില. ബ്ലാക്ക് സ്റ്റാർലൈറ്റ്, സൺസെറ്റ് ഓറഞ്ച് ഷേഡുകൾ നിറങ്ങളിലാണ് ഈ ഹാൻഡ്സെറ്റ് വരുന്നത്. ഒപ്പോ റെനോ 8ടി ഫെബ്രുവരി 3 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഒപ്പോ റെനോ 8ടി യുടെ ആഗോള ലോഞ്ചിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

∙ ഒപ്പോ റെനോ 8ടി 5ജി

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ റെനോ 8ടി 5ജി കളർഒസ് 13.0 ലാണ് പ്രവർത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റ്, 93 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 360Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,412 പിക്സലുകൾ) ഓലെഡ് ആണ് ഡിസ്‌പ്ലേ. 8 ജിബി LPDDR4X റാം, അഡ്രിനോ 619 ജിപിയു എന്നിവയ്‌ക്കൊപ്പം ഒക്ടാ കോർ 6nm സ്‌നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ.

 

ഒപ്പോ റെനോ 8ടി 5ജിയിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് മറ്റു ക്യാമറകൾ. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ സെൽഫി സെൻസറും ഉണ്ട്.

 

ഒപ്പോ റെനോ 8ടി 5ജി യിൽ 256 ജിബി വരെ UFS2.2 സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി ഇൻബിൽറ്റ് സ്റ്റോറേജ് കൂടുതൽ വിപുലീകരിക്കാം. 5ജി സ്മാർട് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ഒടിജി, വൈ-ഫൈ 5, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ്. ആക്‌സിലറോമീറ്റർ, ഇ-കോമ്പസ്, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, ഗ്രാവിറ്റി സെൻസർ, പെഡോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ.

 

67W സൂപ്പർവൂക് ചാർജിങ് ഫീച്ചറുള്ള 4,800 എംഎഎച്ച് ആണ് ബാറ്ററി. ഈ ഫാസ്റ്റ് ചാർജിങ് സംവിധാനം വഴി 44 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 100 ശതമാനം നിറയ്ക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. 5 മിനിറ്റ് ചാർജ് ചെയ്താൽ 5.5 മണിക്കൂർ വരെ കോളിങ് സമയം ലഭിക്കുമെന്നും പറയപ്പെടുന്നു.

 

∙ ഒപ്പോ റെനോ 8ടി

 

ഒപ്പോ റെനോ 8ടി യുടെ 4ജി വേരിയന്റും കളർഒഎസ് 13.0 ലാണ് പ്രവർത്തിക്കുന്നത്. 90Hz വരെ റിഫ്രഷ് റേറ്റ്, 409ppi പിക്‌സൽ ഡെൻസിറ്റി, 90.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം എന്നിവയുള്ള 6.43-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയുണ്ട്. മാലി-ജി 57 ജിപിയുവും 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമും ചേർന്നുള്ള ഒക്ടാ-കോർ മീഡിയടെക് ഹീലിയോ ജി 99 ആണ് പ്രോസസർ.

 

ഒപ്പോ റെനോ 8ടി യിലും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്, 100 മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. 2 മെഗാപിക്സൽ സെക്കൻഡറി മൈക്രോ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്ന 256 ജിബി യുഎഫ്S2.2 സ്റ്റോറേജുമായാണ് ഒപ്പോ റെനോ 8ടി വരുന്നത്. ആക്സിലറോമീറ്റർ, ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, ഗ്രാവിറ്റി സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, പെഡോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവ ഓൺബോർഡ് സെൻസറുകളിൽ ഉൾപ്പെടുന്നു. 5,000എംഎഎച്ച് ആണ് ബാറ്ററി. ഇതിന് 33W സൂപ്പർവൂക് ഫാസ്റ്റ് ചാർജിങ് ശേഷിയുണ്ട്.

 

English Summary: Oppo Reno 8T 5G, Oppo Reno 8T With 32-Megapixel Selfie Cameras Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT