ADVERTISEMENT

നുബിയ Z50 അൾട്ര ചൈനയിൽ അവതരിപ്പിച്ചു. ഇസഡ്ടിഇയുടെ സബ് ബ്രാൻഡ് നുബിയയുടെ Z50 ഹാൻഡ്സെറ്റ് ഡിസംബറിലും പുറത്തിറക്കിയിരുന്നു. നുബിയ Z50 അൾട്രയ്ക്ക് സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ. അണ്ടർ ഡിസ്പ്ലേ ക്യാമറയാണ് (യുഡിസി) മറ്റൊരു പ്രത്യേകത. 64 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്.

 

നുബിയ Z50 അൾട്രയുടെ അടിസ്ഥാന വേറിയന്റുകൾ കറുപ്പും ചാരനിറത്തിലുള്ള കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3999 യുവാൻ (ഏകദേശം 47,200 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,299 (ഏകദേശം 50,600 രൂപ), 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 4,699 യുവാൻ (ഏകദേശം 55,500 രൂപ) ആണ് വില. 16 ജിബി + 1 ടിബി മോഡലിന് 5,999 യുവാനും (ഏകദേശം 70,800 രൂപ) വില നൽകണം.

 

നുബിയയുടെ ഏറ്റവും പുതിയ സ്മാർട് ഫോണിന് ഫുൾ എച്ച്ഡി + (1,116x2,480 പിക്സലുകൾ) 6.8 ഇഞ്ച് ഓലെഡ് ഡിസ്പ്ലേ ഉണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മൈഒഎസ് 13 ലാണ് നുബിയ Z50 അൾട്ര പ്രവർത്തിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റും 1 ടിബി വരെ എൽപിഡിഎസ് 4.0 സ്റ്റോറേജുമാണ് ഇതിലുള്ളത്.

 

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഐ) ഫീച്ചറുള്ള 35 എംഎം 64 മെഗാപിക്സൽ സോണി imx787 ആണ് പ്രധാന ക്യാമറ. ഒഐഎസ് പിന്തുണയുള്ള 85 എംഎം 64 മെഗാപിക്സൽ പെരസ്കോപ് സൂം ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് വൈഡ് ക്യാമറ എന്നിവയും ഇതിലുണ്ട്. ഇതൊരു മാക്രോ ക്യാമറയായും പ്രവർത്തിക്കുന്നു. റിങ് എൽഇഡി ഫ്ലാഷും മൾട്ടി-ചാനൽ സ്പെക്ട്രൽ സെൻസറുകളും പിൻ ക്യാമറകളെ സഹായിക്കുന്നു. ഡ്യുവൽ സിം-സപ്പോർട്ടുള്ള ഇസഡ് 50 അൾട്രായിൽ 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 

 

80w അതിവേഗ ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. വൈഫൈ 802.11ax, ബ്ലൂടൂത്ത് 5.3, എൻഎഫ്സി, ഒരു ഐആർ ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

 

English Summary: ZTE Nubia Z50 Ultra arrives as new flagship smartphone with impressive camera technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com