ADVERTISEMENT

പോകോ എക്സ്5 5ജി ( Poco X5 5G) മാർച്ച് 14ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് ചൈനീസ് സ്മാർട് ഫോൺ കമ്പനി സ്ഥിരീകരിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഹാൻഡ്സെറ്റിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന. പുതിയ പോകോ എക്സ്-സീരീസ് സ്മാർട് ഫോണിന് മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളുണ്ടാകും. 

 

പോകോ എക്സ്5 5ജി ഫെബ്രുവരിയിലാണ് തിരഞ്ഞെടുത്ത രാജ്യാന്തര വിപണികളിൽ അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ. 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ, 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേ, 5,000 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവയാണ് പോകോ എക്സ്5 5ജിയിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ.

 

8 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് വേരിയന്റിന് ആഗോള വിപണികളിൽ 289 ഡോളർ (ഏകദേശം 24,700 രൂപ) ആണ് വില. ഇന്ത്യൻ വേരിയന്റിന് 2000 രൂപയിൽ താഴെയായിരിക്കും വിലയെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ൽ പ്രവർത്തിക്കുന്ന പോകോ എക്സ്5 5ജി യിൽ 6.67-ഇഞ്ച് അമോലെഡ് ഫുൾ-എച്ച്ഡി+ (1,080 x 2,400 പിക്സലുകൾ) ഡിസ്‌പ്ലേ ഉണ്ട്. ഡിസ്പ്ലേയിൽ ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്. സ്നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ, ഒപ്പം 8 ജിബി വരെ LPDDR4X റാമും ഉണ്ട്.

 

പോകോ എക്സ്5 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. ഇതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, 16 മെഗാപിക്സൽ സെൻസറും ഉണ്ട്. ഇത് 256 ജിബി വരെ UFS2.2 സ്റ്റോറേജും നൽകുന്നു. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Poco X5 5G India Launch Set for March 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com