5,999 രൂപയ്ക്ക് ഫെയ്സ് ഐഡി, 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ഫോൺ, ഐടെൽ എ60 ലേത് മികച്ച ഫീച്ചറുകൾ

Itel A60 with 6.6 Inch IPS LCD Display
Photo: Itel
SHARE

ഐടെലിന്റെ പുതിയ ഹാൻഡ്സെറ്റ് എ60 (Itel A60) ഇന്ത്യയിലെത്തി. പുതിയ ബജറ്റ് ഫോണിൽ 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 6.6 ഇഞ്ച് എൽസിഡി സ്‌ക്രീനും സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയിൽ ഐടെൽ എ60 ന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിനു 5,999 രൂപയാണ് വില. ഹാൻഡ്‌സെറ്റ് മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ് - ഡോൺ ബ്ലൂ, വെർട്ട് മെന്തെ (Vert Menthe), സഫയർ ബ്ലാക്ക്.

ഐടെൽ എ60 വാങ്ങുന്നവർക്ക് ആദ്യ 100 ദിവസത്തിനുള്ളിൽ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും ലഭിക്കും. മുൻനിര റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഐടെൽ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും പുതിയ ഹാൻഡ്സെറ്റ് വാങ്ങാം. ഐടെൽ ഇന്ത്യ വെബ്സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, ഐടെൽ എ60ൽ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1,612 പിക്സലുകൾ) ഐപിഎസ് എൽസിഡി സ്‌ക്രീനും വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചുമുണ്ട്. ഡിസ്പ്ലേക്ക് 120Hz ടച്ച് സാംപിൾ റേറ്റും ഉണ്ട്. ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. 2 ജിബി റാമുമായി ജോടിയാക്കിയ 1.4GHz ക്വാഡ് കോർ SC9832E ആണ് പ്രോസസർ.

ഐടെൽ എ60ന്റെ പിൻ പാനലിൽ എൽഇഡി ഫ്ലാഷോടുകൂടിയ ഡ്യുവൽ 8 മെഗാപിക്സൽ എഐ ക്യാമറയുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഫിംഗർപ്രിന്റ് സ്കാനറും ഫെയ്സ് അൺലോക്കുമാണ് ഫോണിന്റെ മറ്റു സവിശേഷതകൾ.

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്ന (128 ജിബി വരെ) 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ഹാൻഡ്‌സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവൽ സിം പിന്തുണ, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ് എന്നിവ ഐറ്റൽ എ60-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 750 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയവും 30 മണിക്കൂർ വരെ ടോക്ക്‌ടൈമും വാഗ്ദാനം ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

English Summary: Itel A60 with 6.6 Inch IPS LCD Display Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS