ഗ്യാലക്‌സി എ34നും എ54നും നാല് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്

Mail This Article
തങ്ങളുടെ ഫോണുകള്‍ക്ക് പുതുമ നൽകുന്ന ഒഎസ് പുതുക്കി നല്‍കാന്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ തയാറായിരുന്നില്ല എന്നതാണ് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി കൂടുതല്‍ സമയത്തേക്ക് ഒഎസ് അപ്‌ഡേറ്റുകള്‍ നല്‍കാനാണ് മിക്ക ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് പുറത്തിറക്കിയിരിക്കുന്ന പുതിയ മോഡലുകളായ ഗ്യാലക്‌സി എ34നും എ54നും നാല് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്ന് കമ്പനി അറിയിച്ചു. താരതമ്യേന വില കുറഞ്ഞ മോഡലുകളാണിവ.

ഗ്യാലക്‌സി എ34നും എ54നും തങ്ങളുടെ ഏറ്റവും മുന്തിയ ഫോണ്‍ ശ്രേണിയായ ഗ്യാലക്‌സി എസ്23 സീരീസിനെ അനുസ്മരിപ്പിക്കുന്ന നിര്‍മാണരീതിയാണ് സാംസങ് അനുവര്‍ത്തിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 13 ആണ് ഒഎസ്. എ34 ന്റെ തുടക്ക വേരിയന്റിന് (മീഡിയടെക് ഡിമെന്‍സിറ്റി 1080 പ്രോസസര്‍, 8 ജിബി / 128 ജിബി) ഇന്ത്യയിൽ 30999 രൂപയാണ് വില. ഈ മോഡലിന്റെ തന്നെ 8ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയുമാണ് വില. അതേസമയം, എ54ന് (എക്‌സിനോസ് 1380 5ജി പ്രോസസര്‍, 8 ജിബി/ 128 ജിബി) 38,999 രൂപയും 8ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 40,999 രൂപയുമാണ് വില. ഇവയ്ക്ക് ആന്‍ഡ്രോയിഡ് 15 വരെ അപ്‌ഡേറ്റ് നല്‍കാമെന്നാണ് സംസങ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

∙ ഗ്യാലക്സി എ34
സാംസങ് ഗ്യാലക്സി എ34 5ജി ഹാൻഡ്സെറ്റ് 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയുമായാണ് വരുന്നത്. 6/8 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക് ഡിമെൻസിറ്റി 1080 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. പിൻവശത്തുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഒഐഎസ്ഉള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ അടങ്ങിയിരിക്കുന്നു. അതുപോലെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട്. ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ബോക്സിൽ ചാർജർ ഉൾപ്പെടുത്തിയിട്ടില്ല. ഇത് ഗ്യാലക്സി എ54നും ബാധകമാണ്.
∙ ഗ്യാലക്സി എ54
അതേസമയം, എ54 മോഡലിന് 6.4 ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡിപ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ട്രിപ്പിള്‍ ക്യാമറാ സംവിധാനം തന്നെയാണ് ഈ മോഡലിനും. പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനൊപ്പം ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. കൂടാതെ, 12 എംപി അള്‍ട്രാ-വൈഡ്, 5 എംപി മാക്രോ എന്നീ സെന്‍സറുകളും ഉണ്ട്. സെല്‍ഫിക്കായി 32 എംപി ക്യാമറയും ഉണ്ട്. വരുന്ന ആഴ്ചകളില്‍ ഇവ ഇന്ത്യയിലും അവതരിപ്പിക്കും.
English Summary: Samsung unveils Galaxy A34 and Galaxy A54 with 4 years of Android updates