അസൂസ് റോഗ് ഫോൺ 7, റോഗ് ഫോൺ 7 അൾട്ടിമേറ്റ് ഇന്ത്യയിലെത്തി, വിലയോ?
Mail This Article
മുൻനിര സ്മാര്‍ട് ഫോൺ നിർമാതാക്കളായ അസൂസിന്റെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയില്‍ അവതരിപ്പിച്ചു. അസൂസ് റോഗ് ഫോൺ 7 സീരീസിൽ അസൂസ് റോഗ് ഫോൺ 7, റോഗ് ഫോൺ 7 അൾട്ടിമേറ്റ് മോഡലുകൾ ഉൾപ്പെടുന്നു. അസൂസ് റോഗ് ഫോൺ 7 സീരീസ്, ഗെയിമിങ് ഫോണുകൾ ആയതിനാൽ അനുയോജ്യമായ കൂളിങ് സംവിധാനങ്ങളും കൂടെയുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ അസൂസ് റോഗ് ഫോൺ 6 സീരീസിന്റെ പരിഷ്കരിച്ച പതിപ്പാണ് അസൂസ് റോഗ് ഫോൺ 7.
അസൂസ് റോഗ് ഫോൺ 7 ന്റെ 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 74,999 രൂപയാണ്. അസൂസ് റോഗ് ഫോൺ 7 അൾട്ടിമേറ്റിന്റെ 16 ജിബി റാം, 512 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 99,999 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ഫോണുകളും മെയിൽ വിൽപനയ്‌ക്കെത്തും.
അസൂസ് റോഗ് ഫോൺ 7, റോഗ് ഫോൺ 7 അൾട്ടിമേറ്റ് ഫോണുകൾ ഡ്യുവൽ നാനോ സിമ്മുകളെ പിന്തുണയ്‌ക്കും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റോഗ് യുഐ, സെൻ യുഐ ഒഎസുകളിലാണ് ഇരു ഹാന്‍ഡ്സെറ്റുകളും പ്രവർത്തിക്കുന്നത്. 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ (2448 x 1080) അമോലെഡ് ഡിസ്‌പ്ലേ 165Hz റിഫ്രഷ് റേറ്റും 720Hz ടച്ച് സാംപ്ലിങ് റേറ്റും ഫീച്ചറുകളുമായാണ് വരുന്നത്. ഡിസ്പ്ലേ പാനലിന് 1000നിറ്റ് പീക്ക് ബ്രൈറ്റ്നസും 395 പിപിഐ പിക്സൽ ഡെൻസിറ്റിയും നൽകുന്നു.
Read more at: മുന്നറിയിപ്പ്! പൊതു കേന്ദ്രങ്ങളിലെ ചാര്‍ജറുകള്‍ ഉപയോഗിക്കരുതെന്ന് എഫ്ബിഐ
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ. അസൂസ് റോഗ് ഫോൺ 7 സീരീസിൽ 16 ജിബി വരെ LPDDR5X റാമും 512 ജിബി വരെ യുഎഫ്എസ് 4.0 ഇന്റേണൽ സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് അസൂസ് റോഗ് ഫോൺ 7 മോഡലുകളിലും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. 50 മെഗാപിക്സൽ സോണി IMX766 ആണ് പ്രധാന സെൻസർ. 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 8 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. രണ്ട് സ്മാർട് ഫോണുകളിലെയും മുൻ ക്യാമറകൾ 32 മെഗാപിക്സൽ സെൻസറാണ് വഹിക്കുന്നത്.
65W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി യൂണിറ്റുകളാണ് ഇരു ഫോണുകളിലും പായ്ക്ക് ചെയ്തിരിക്കുന്നത്. അസൂസ് റോഗ് ഫോൺ 7 സീരീസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ജിപിഎസ്, എൻഎഫ്സി, ബ്ലൂടൂത്ത് വി5.3, വൈ-ഫൈ a/b/g/n/ac/ax എന്നിവ ഉൾപ്പെടുന്നു.
English Summary: Asus ROG Phone 7, ROG Phone 7 Ultimate With 6,000mAh Battery Launched in India: Price, Specifications