ക്വാഡ് റിയർ ക്യാമറകൾ, 4,600 എംഎഎച്ച് ബാറ്ററി, എച്ച്ടിസി വൈൽഡ്ഫയർ ഇ2 പ്ലേ വിപണിയിലേക്ക്

Mail This Article
തായ്‌വാനീസ് കമ്പനിയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട് ഫോണായി എച്ച്ടിസി വൈൽഡ്ഫയർ ഇ2 പ്ലേ ആഫ്രിക്കയിൽ അവതരിപ്പിച്ചു. പുതിയ എച്ച്ടിസി ഹാൻഡ്‌സെറ്റ് രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് വരുന്നത്. കൂടാതെ 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ യൂണിറ്റും ഉണ്ട്.
ആഫ്രിക്കയിലെ എച്ച്ടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ എച്ച്ടിസി വൈൽഡ്ഫയർ ഇ2 പ്ലേയുടെ വില ലിസ്റ്റ് ചെയ്തിട്ടില്ല. കറുപ്പ്, നീല നിറങ്ങളിലാണ് പുതിയ ഹാൻഡ്സെറ്റ് വരുന്നത്. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള എച്ച്ടിസി വൈൽഡ്ഫയർ ഇ2 പ്ലേ ആൻഡ്രോയിഡ് 12 ലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്.
1500:1 കോൺട്രാസ്റ്റ് റേഷ്യോയും 450 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.82-ഇഞ്ച് എച്ച്ഡി+ (720x1,640 പിക്സലുകൾ) ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഡിസ്‌പ്ലേയിൽ വാട്ടർ ഡ്രോപ്പ് ഡിസൈനിലുള്ള നോച്ചും ഉണ്ട്. 8 ജിബി റാമിനൊപ്പം യുനിസോക് ടി606 ആണ് പ്രോസസർ. മൈക്രോ എസ്ഡി കാർഡ് വഴി (256 ജിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്.
ഫോട്ടോകൾക്കും വിഡിയോകൾക്കുമായി എച്ച്ടിസി വൈൽഡ്ഫയർ ഇ2 പ്ലേ ക്വാഡ് റിയർ ക്യാമറകളുമായാണ് വരുന്നത്. ഇതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
ബ്ലൂടൂത്ത് 5, വൈ-ഫൈ:802.11എ/ബി/ജി/എൻ/എസി, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്, ഗ്രാവിറ്റി സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവ ഫോണിൽ ഉൾപ്പെടുന്നു. സ്‌ക്രീൻ എളുപ്പത്തിൽ അൺലോക്ക് ചെയ്യുന്നതിന് പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. എഐ പിന്തുണയുള്ള ഫേസ് അൺലോക്ക് ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു.
എച്ച്‌ടിസി വൈൽഡ്ഫയർ ഇ2 പ്ലേയിൽ 4,600എംഎഎച്ച് ആണ് ബാറ്ററി. ഇത് ഒറ്റ ചാർജിൽ 19 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും 11 മണിക്കൂർ വിഡിയോ പ്ലേബാക്ക് സമയവും നൽകുമെന്ന് കമ്പനി പറയപ്പെടുന്നു.
English Summary: HTC Wildfire E2 Play With Quad Rear Cameras Unveiled