ADVERTISEMENT

സാംസങ്ങിന്റെ പുതിയ എ-സീരീസ് ഹാൻഡ്സെറ്റ് ഗ്യാലക്‌സി എ24 വിയറ്റ്നാമിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ സ്‌മാർട് ഫോണാണിത്. ഹാൻഡ്സെറ്റിന്റെ വില സാംസങ് പ്രഖ്യാപിച്ചിട്ടില്ല. ഒക്ടാ കോർ പ്രോസസർ നൽകുന്ന ഗ്യാലക്‌സി എ24 ഒറ്റ സ്റ്റോറേജ് ഓപ്ഷനിലും രണ്ട് റാം കോൺഫിഗറേഷനുകളിലും വിപണിയിലെത്തും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ലൈം ഗ്രീൻ, വാമ്പയർ ബ്ലാക്ക്, സിൽവർ മിറർ, ബർഗണ്ടി തുടങ്ങി കളർ ഓപ്ഷനുകളിൽ ഗ്യാലക്സി എ24 ലഭ്യമാകും.

 

6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്‌ഡി+ (1080 x 2340 പിക്‌സൽ) ഡിസ്‌പ്ലേയുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.0 ഒഎസിലാണ് പ്രവർത്തിക്കുന്നത്. മോഡൽ വ്യക്തമാക്കാത്ത 2.2GHz ക്ലോക്കിങ് ഒക്ടാ-കോർ പ്രോസസറാണ് ഗ്യാലക്സി എ24 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിലെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാം.

 

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. പിൻ പാനലിന്റെ മുകളിൽ ഇടത് കോണിൽ പ്രത്യേക വൃത്താകൃതിയിലുള്ള സ്ലോട്ടിൽ ലംബമായാണ് ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം എൽഇഡി ഫ്ലാഷ് പാനലുമുണ്ട്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

ഗ്യാലക്‌സി എ 24 ഹാൻഡ്‌സെറ്റിന്റെ ചാർജിങ് വിശദാംശങ്ങൾ സാംസങ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 5,000 എംഎഎച്ച് ആണ് ബാറ്ററി. സ്‌മാർട് ഫോൺ 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. ഡ്യുവൽ സിം, 4ജി, വൈഫൈ എ/ബി/ജി/എൻ/എസി, ബ്ലൂടൂത്ത് 5.3, എൻഎഫ്സി, ജിപിഎസ്, ഗ്ലോനസ്, ബെയ്ദു, ഗലീലിയോ എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. സ്മാർട് ഫോണിൽ യുഎസ്ബി ടൈപ്പ്-സി (2.0) പോർട്ടും 3.5 എംഎം ഓഡിയോ ജാക്കും ഉൾപ്പെടുന്നു.

 

English Summary: Samsung Galaxy A24 With 5,000mAh Battery Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT