ആമസോണിൽ എംഐ 11എക്സിനും എംഐ 11 എക്സ് പ്രോയ്ക്കും വൻ ഓഫറുകൾ
Mail This Article
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ എംഐ 11 എക്സ്, എംഐ 11 എക്സ് പ്രോ ഹാൻഡ്സെറ്റുകൾക്ക് വൻ ഓഫർ. അവതരിപ്പിക്കുമ്പോൾ 33,999 രൂപ വിലയുണ്ടായിരുന്ന എംഐ 11എക്സ് 5ജി ഇപ്പോൾ 31 ശതമാനം ഇളവിൽ 23,499 രൂപയ്ക്കാണ് വിൽക്കുന്നത്. നോകോസ്റ്റ് ഇഎംഐ, തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളില്‍ 1000 രൂപ വരെ ഇളവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ലഭ്യമാണ്. എംഐ 11 എക്സ് വാങ്ങുമ്പോൾ പ്രത്യേകം കോഡ് (GNA7MZXD) ഉപയോഗിച്ചാൽ 1500 രൂപയുടെ അധിക ഇളവും ലഭിക്കും.
അവതരിപ്പിക്കുമ്പോൾ 47,999 രൂപ വിലയുണ്ടായിരുന്ന എംഐ 11എക്സ് പ്രോ ഇപ്പോൾ 30 ശതമാനം ഇളവിൽ 33,499 രൂപയ്ക്കാണ് വിൽക്കുന്നത്. നോകോസ്റ്റ് ഇഎംഐ, തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളില്‍ 1000 രൂപ വരെ ഇളവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ലഭ്യമാണ്. എംഐ 11 എക്സ് പ്രോ വാങ്ങുമ്പോൾ പ്രത്യേകം കോഡ് (DG5POUXY) ഉപയോഗിച്ചാൽ 1000 രൂപയുടെ അധിക ഇളവും ലഭിക്കും.
എംഐ 11എക്സ്, എംഐ 11 എക്സ് പ്രോ എന്നിവ മേഡ് ഇൻ ഇന്ത്യയാണ്. എം ഐ 11 എക്സ് സ്മാർട് ഫോണുകളുടെ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണം അവയുടെ ആകർഷകമായ വിലയാണ്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 23,499 രൂപയാണ് വില. അതേസമയം, എംഐ 11 എക്സ് പ്രോയുടെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 33,499 രൂപയുമാണ് വില.
പ്രോസസ്സറിലെയും പ്രൈമറി ക്യാമറയിലെയും കാര്യത്തിൽ കുറച്ച് വ്യത്യാസങ്ങൾ കൂടാതെ അവയ്ക്ക് സമാന ഫീച്ചറുകളുണ്ട്. ഈ രണ്ട് ഫോണുകളിലും 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇ 4 അമോലെഡ് ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാംപിൾ റേറ്റ്, 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, എച്ച്ഡിആർ 10 + സപ്പോർട്ട് എന്നിവയുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ആണ് എംഐ 11എകസിന്റെ കരുത്ത്. എന്നാൽ, എംഐ 11 എക്സ് പ്രോ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ആണ് പ്രോസസർ.
എംഐ 11 എക്സിന് 48 മെഗാപിക്സൽ സോണി IMX582 പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെൻസറും അൾട്രാ വൈഡും 5 മെഗാപ്‌സിയൽ മാക്രോ ഷൂട്ടറും ഉണ്ട്. എംഐ 11 എക്സ് പ്രോയില്‍ 108 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. മറ്റ് രണ്ട് സെൻസറുകളും അതേപടി നിലനിൽക്കുന്നു. മുൻവശത്ത് രണ്ട് ഫോണുകളിലും സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ സെൻസർ ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 4,520എംഎഎച്ച് ബാറ്ററികളാണ് ഇരു ഫോണുകളിലും പായ്ക്ക് ചെയ്യുന്നത്.
English Summary: Xiaomi Mi 11X and Xiaomi Mi 11X Pro Amazon offers