എക്സ്ചേഞ്ച് ഓഫർ ലഭിച്ചാൽ 39,293 രൂപയ്ക്ക് ഐഫോൺ 14! ആമസോണിൽ വൻ ഇളവ്

Mail This Article
ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ആപ്പിളിന്റെ പുതിയ ഹാൻഡ്സെറ്റുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇത്. ഐഫോൺ 15 ന്റെ ലോഞ്ചിന് മുന്നോടിയായി ഐഫോൺ 14ന് വൻ ഇളവുകൾ നൽകുന്നുണ്ട്. വിവിധ ഇളവുകൾ ലഭിച്ചാൽ ഐഫോൺ 14 കേവലം 39,293 രൂപയ്ക്ക് വാങ്ങാമെന്നാണ് പറയുന്നത്.
ഐഫോൺ 14 ന്റെ അടിസ്ഥാന വേരിയന്റ് ഇന്ത്യയിൽ 79,990 രൂപയ്ക്കാണ് പുറത്തിറക്കിയത്. ഈ ഹാൻഡ്സെറ്റ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ഏകദേശം 10,000 രൂപ കിഴിവിൽ 66,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഐഫോൺ 14 ന്റെ അടിസ്ഥാന വേരിയന്റ് 128 ജിബി സ്റ്റോറേജുമായാണ് വരുന്നത്. കൂടാതെ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തിരഞ്ഞെടുത്ത ഉപകരണങ്ങളിൽ 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും നൽകുന്നു.
ഇത് ഐഫോൺ 14 ന്റെ അടിസ്ഥാന വേരിയന്റിന്റെ വില 49,999 ആയി കുറയ്ക്കുമെന്ന് ചുരുക്കം. കൂടാതെ ആമസോൺ പേ റിവാർഡുകളുടെ രൂപത്തിൽ 5,000 രൂപ ക്യാഷ്ബാക്ക് നൽകുന്നുണ്ട്. ഇതോടൊപ്പം ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉള്ള ഉപയോക്താക്കൾക്ക് 2,331 രൂപ അധിക ക്യാഷ്ബാക്കും ലഭിക്കും.
ഈ ഓഫറുകളെല്ലാം ലഭിച്ചാൽ സ്മാർട് ഫോണിന്റെ വില 39,293 രൂപയായി കുറയ്ക്കാം. ഇതോടൊപ്പം 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ആമസോൺ നൽകുന്നു. 20,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്കും ഐഫോൺ 14 ഹാൻഡ്സെറ്റ് 60,000 രൂപയിൽ താഴെ വിലയ്‌ക്ക് ലഭിക്കും.
English Summary: Apple iPhone 14 sale: Huge discount on iPhone 14 during Amazon Great Summer Sale