ആമസോണിൽ വണ്‍പ്ലസ് 10 ആര്‍ 5ജിക്ക് വൻ ഓഫർ, കൂപ്പൺ കോഡിന് കൂടുതൽ ഇളവ്

oneplus-10r-
SHARE

ടെക് ലോകത്തെ വമ്പന്മാരായ വൺപ്ലസ് കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട് ഫോണിന് ആമസോണില്‍ വന്‍ ഓഫർ. വൺപ്ലസ് 10ആർ 5ജി ഹാൻഡ്സെറ്റിനാണ് കൂപ്പൺ കോഡ് ഉൾപ്പെടെ വൻ ഓഫറുകൾ നൽ‌കുന്നത്. വൺപ്ലസ് 10ആർ 5ജിയുടെ അഞ്ച് വേരിയന്റുകളാണ് പ്രത്യേകം കൂപ്പൺ കോഡ് (I89UREDD) ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കുക. ഇതോടൊപ്പെ തന്നെ നോകോസ്റ്റ് ഇഎംഐ, ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

∙ വൺപ്ലസ് 10 ആർ 5ജിയുടെ വിവിധ വേരിയന്റുകളും ഓഫർ വിലയും, ബ്രാക്കറ്റിൽ കൂപ്പൺ കോഡ് ഇളവുകളും

– വൺപ്ലസ് 10 ആർ 5ജി ( ഫോറസ്റ്റ് ഗ്രീൻ, 8ജിബി റാം, 128 ജിബി സ്റ്റോറേജ്) – 30999 രൂപ (309.99 രൂപ)

– വൺപ്ലസ് 10 ആർ 5ജി (സിയേര ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) – 30999 രൂപ (309.99 രൂപ)

– വൺപ്ലസ് 10 ആർ 5ജി (പ്രൈ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) – 30999 രൂപ (309.99 രൂപ)

– വൺപ്ലസ് 10 ആർ 5ജി (ഫോറസ്റ്റ് ഗ്രീൻ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്) – 34999 രൂപ (349.99 രൂപ)

– വൺപ്ലസ് 10 ആർ 5ജി (സിയേര ബ്ലാക്ക്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്) – 34999 രൂപ (349.99 രൂപ)

80W സൂപ്പർവൂക് (SUPERVOOC) ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന വൺപ്ലസ് 10ആർ 5ജി ‌വിപണിയിലെ തന്നെ അതിവേഗ വയർഡ് ചാർജിങ് സംവിധാനമുള്ള സ്മാർട്ഫോണുകളിൽ ഒന്നാണ്. കൂടാതെ മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ് ഒക്ടാ-കോർ ആണ് പ്രോസസർ. 50 എംപി സോണി ഐഎംഎക്സ്766 ട്രിപ്പിൾ ക്യാമറ സിസ്റ്റവുമാണ് ഈ പതിപ്പിന്റെ മറ്റൊരു പ്രത്യേകത. 119 ഡിഗ്രി ഫീൽഡ് വ്യൂവോടു കൂടിയ 8 എംപിയുടെ അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്ന റിയർ ക്യാമറയും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 16 എംപി സെൽഫി ക്യാമറയും വൺപ്ലസ് 10 നെ കൂടുതൽ ആകർഷകമാക്കുന്നു. മാത്രമല്ല അതിമനോഹരമായ ഡിസൈനിലും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

English Summary: OnePlus 10R 5G - Amazon offer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS