ADVERTISEMENT

എച്ച്എംഡി ഗ്ലോബല്‍ മെച്ചപ്പെട്ട ഡ്രോപ്പ് പരിരക്ഷയോടെ, ഈടു നില്‍ക്കുന്ന, കുറഞ്ഞ നിരക്കിലുള്ള സ്മാര്‍ട് ഫോണായ നോക്കിയ സി22 അവതരിപ്പിച്ചു. നൂതന ഇമേജിങ് അല്‍ഗോരിതങ്ങള്‍, ഒക്ടാ-കോര്‍ പ്രോസസര്‍, മികച്ച ആന്‍ഡ്രോയിഡ് ടിഎം 13 (ഗോ എഡിഷന്‍) എന്നിവയുടെ പിന്‍തുണയോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ്, ഡ്യുവല്‍ 13 എംപി പിന്‍ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ എന്നിവയോടെയാണ് നോക്കിയ സി22 എത്തുന്നത്.

മികച്ച ഉപയോക്തൃ അനുഭവം നല്‍കുന്ന വിശ്വസനീയവും കുറഞ്ഞ നിരക്കിലുള്ളതുമായ സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കുന്നതോടൊപ്പം മെച്ചപ്പെട്ട ഡ്രോപ്പ് പരിരക്ഷയും നോക്കിയ സി22 നല്‍കുന്നുവെന്ന് എച്ച്എംഡി ഗ്ലോബല്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് മേധാവി ആദം ഫെര്‍ഗൂസണ്‍ പറഞ്ഞു. ഐപി52 സ്പ്ലാഷ്, ഡസ്റ്റ് പ്രൊട്ടക്ഷന്‍ കടുപ്പമേറിയ 2.5ഡി ഡിസ്പ്ലേ ഗ്ലാസ്, ശക്തമായ പോളികാര്‍ബണേറ്റ് യൂണിബോഡി ഡിസൈനില്‍ മെറ്റല്‍ ബോഡിയിലാണ് സി22 എത്തുന്നത്. നോക്കിയയുടെ ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരന്‍റിയും ഉണ്ട്.

6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മെമ്മറി എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാത്ത സ്റ്റോറേജ് സ്പേസ് അധിക 2ജിബി വെര്‍ച്വല്‍ മെമ്മറി (റാം) ആക്കി മാറ്റുന്നു, ഇത് മള്‍ട്ടിടാസ്കിങ് ലളിതവും സുഗമവുമാക്കുന്നു. പുതിയ സൈബര്‍ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നോക്കിയ സി22ന് കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കെങ്കിലും സ്ഥിരമായ സുരക്ഷാ അപ്ഡേറ്റുകള്‍ ലഭിക്കും.

5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ചാര്‍ക്കോള്‍, സാന്‍ഡ്, പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമായ സി22ന്‍റെ വില 7,999 രൂപയിലാണ് ആരംഭിക്കുന്നത്. 4 ജിബി (2 ജിബി + 2 ജിബി വെര്‍ച്വല്‍ റാം), 6 ജിബി (4 ജിബി + 2 ജിബി വെര്‍ച്വല്‍ റാം) എന്നീ വകഭേദങ്ങളില്‍ 64 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് ( 256 ജിബി അധിക മെമ്മറി സപ്പോര്‍ട്ട്) നോക്കിയ സി22 എത്തുന്നത്.

399 രൂപയുടെ ജിയോ പ്ലസ് (പോസ്റ്റ്പെയ്ഡ്) പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 75 ജിബി പ്രതിമാസ ഡേറ്റയും 3 ആഡ്-ഓണ്‍ സിമ്മുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നോക്കിയ ലഭ്യമാക്കിയിട്ടുണ്ട്. ജിയോ സിം ഹോം ഡെലിവറിക്കായി ഉപഭോക്താക്കള്‍ക്ക് 70000 70000 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യാം.

1000 രൂപയില്‍ ജിയോ പ്ലസ് (പോസ്റ്റ്പെയ്ഡ്) പ്ലാനില്‍ നോക്കിയ ഫോണ്‍ ഉപയോക്താക്കള്‍ക്ക് 3,500 രൂപ വരെ വിലയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ 100 ജിബി അധിക ഡേറ്റയും (10 മാസത്തേക്ക് 10 ജിബി അധിക പ്രതിമാസ ഡേറ്റ) ലഭിക്കും. 700 രൂപയുടെ 3 മാസത്തെ ഈസിഡൈനര്‍ സബ്സ്ക്രിപ്ഷന്‍, ഇക്സിഗോയില്‍ 4500 രൂപയില്‍ മുകളിലുള്ള ഫ്ളൈറ്റുകളില്‍ 750 രൂപ കിഴിവ്, 1100 രൂപ വില വരുന്ന 3 മാസത്തെ ഇടി പ്രൈം സബ്സ്ക്രിപ്ഷന് 49 രൂപ മാത്രം എന്നിങ്ങനെ 2500 രൂപ വരെ വിലയുള്ള അധിക കൂപ്പണുകള്‍ ലഭിക്കും.

English Summary: Nokia launches new affordable smartphone 'C22' in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com