ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ, 44W ഫാസ്റ്റ് ചാർജിങ്, വിവോ വൈ36 ഇന്തൊനീഷ്യയിൽ അവതരിപ്പിച്ചു

vivo-y36
SHARE

വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ36 ഇന്തൊനീഷ്യയിൽ അവതരിപ്പിച്ചു. വിവോ വൈ35 മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് വൈ36. ഈ മോഡലിന്റെ 4ജി വേരിയന്റിൽ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 3,399,000 ഐഡിആർ (ഏകദേശം 18,700 രൂപ) ആണ്. അക്വാ ഗ്ലിറ്റർ, മെറ്റിയർ ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഇത് വരുന്നത്. വിവോ വൈ36 ന്റെ 5ജി പതിപ്പ് ക്രിസ്റ്റൽ ഗ്രീൻ, മിസ്റ്റിക് ബ്ലാക്ക് കളർ വേരിയന്റുകളിൽ വാങ്ങാം. 5ജി മോഡലിന്റെ വില വിവരങ്ങളോ മറ്റ് വിശദാംശങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

6.64 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയുള്ള വിവോ വൈ36 4ജി മോഡലിന്റെ സ്ക്രീനിന് 90Hz റിഫ്രഷ് റേറ്റുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ജോടിയാക്കിയ ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 680 പ്രോസസർ ആണ് 4ജി മോഡലിന് കരുത്തേകുന്നത്. കൂടാതെ 8 ജിബി വരെ വെർച്വൽ റാം പിന്തുണയും ഉണ്ട്. എക്‌സ്‌റ്റേണൽ എസ്‌ഡി കാർഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാൻ കഴിയും.

വിവോ വൈ36 4ജി സ്മാർട് ഫോണിൽ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും 2 മെഗാപിക്‌സൽ സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. പിൻഭാഗത്ത് എൽഇഡി ഫ്ലാഷ് യൂണിറ്റും ഉണ്ട്. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. വിവോ വൈ36 4ജി ഹാൻഡ്സെറ്റിൽ 15 മിനിറ്റിനുള്ളിൽ 0 മുതൽ 30 ശതമാനം വരെ ചാർജ് ചെയ്യാൻ ശേഷിയുള്ള 44W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Vivo Y36 With 44W Fast Charging Support Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA