Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽക്കാട്ടെലിന്റെ വില കുറഞ്ഞ 4ജി ഫോണ്‍

alcatel-onetouch

ഉപഭോക്താവിന് താങ്ങാവുന്ന സ്മാർട്ട് ഫോണുകളുടെ വർദ്ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്ത് അൽക്കാടെൽ തങ്ങളുടെ പുതിയ വണ്‍ ടച്ച് പരമ്പരയിലെ സ്മാർട്ട്‌ഫോണ്‍; 'വണ്‍ ടച്ച് ഫിയേഴ്സ് എക്സ്എൽ' അമേരിക്കയിൽ പുറത്തിറക്കി. ക്രമേണ ആഗോള വിപണിയിലാകെ ലഭ്യമാകുമെന്ന് കരുതുന്ന ഈ ബജറ്റ് 4 ജി ഫോണ്‍ 7,500 രൂപയ്ക്കടുത്താകും വിപണിയിൽ ലഭ്യമാവുക.

1280 x 720 പിക്സൽ റെസല്യൂഷൻനൽകുന്ന 5.5 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയ ഈ സ്മാർട്ട്ഫോൺ 1 ജിബി റാം, 8 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ സവിശേഷതകളോടെയാണെത്തുന്നത്. ഒരു എൻട്രി ലെവൽ 1.1 GHz ക്വാഡ് കോർ സ്നാപ്ഡ്രാഗണ്‍ 210 പ്രൊസസർ കരുത്ത് പകരുന്ന ഈ ഫോണ്‍ ഗെയിമിങ്ങിനു പ്രാപ്തമാകാൻ സഹായിക്കുന്ന ഒരു അഡ്രിനോ 304 ജിപിയു ഉൾപ്പടെയാണെത്തുന്നത്.

അൽക്കാടെൽ വൺ ടച്ച് ഫിയേഴ്സ് എക്സ് എൽ സ്മാർട്ട്‌ഫോണ്‍ എൽഇഡി ഫ്ളാഷ് ,ഓട്ടോ ഫോക്കസ് ക്യാമറ എന്നീ പ്രത്യേകതകളുള്ള ഒരു 8 എംപി റിയർ ക്യാമറയോടെയാണ് വരുന്നത്. 2 മെഗാപിക്സൽ വ്യക്തത നൽകുന്ന ഒരു ഫ്രണ്ട് ക്യാമറയമുള്ള ഈ ഡിവൈസ് 2500 എം.എ.എച്ച് ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഈ വർഷം തന്നെ ഇന്ത്യയിലെത്തുമെന്നു കരുതുന്ന ഈ ഫോണ്‍ ആൻഡ്രോയിഡ് 5.1.1 ലോലിപോപ്പ് പതിപ്പ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

പഴഞ്ചൻ പോളറോയിഡ് ഇൻസ്റ്റന്റ് ക്യാമറകളെ അനുസ്മരിപ്പിക്കുന്ന ഫിൽട്ടറുകൾ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന പോളറോയിഡ് മോഡ് ആണ് ഈ ഫോണിന്റെ ഒറു പ്രധാന ആകർഷണം. പോളറോയിഡ് മോഡിനൊപ്പം ചിത്രങ്ങൾ പകർത്തുന്ന തീയതി, സ്ഥാനം, ടെക്സ്റ്റ് ടാഗുകൾ എന്നിവ ചേർക്കാനും അൽക്കാടെൽ വൺ ടച്ച് ഫിയേഴ്സ് എക്സ് എൽ-ന്റെ ക്യാമറ ആപ്പ് അനുവദിക്കുന്നു. ഒറ്റ ലേഔട്ടിൽ ഒന്നിലധികം ഷോട്ടുകൾ സംയോജിപ്പിച്ച് ഒരു കൊളാഷ് സൃഷ്ടിക്കാൻ ഉപയോക്താക്കളെ ഈ ഫോണിലെ കൊളാഷ് മേക്കർ സഹായിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.