Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ വില കുത്തനെ കുറഞ്ഞു, 26,990 രൂപ!

iphone-6

ഐഫോണിനു തുല്യം ഐഫോൺ മാത്രമെന്നു കരുതുന്നവർക്കും വൻവില കൊടുത്തിവ സ്വന്തമാക്കുവാന്‍ സാധിക്കാത്തവർക്കും ഇതാ ഒരു സന്തോഷവാർത്ത. വൻവിലക്കുറവിൽ ഐഫോൺ മോഡലുകൾ നിങ്ങൾക്കു സ്വന്തമാക്കാം. ഐഫോൺ 6, 5 എസ് എന്നീ മോഡലുകളുടെ വിലയാണു കുറച്ചിരിക്കുന്നത്. ഇവയ്ക്കു പുറമെ മാക്ബുക്ക് എയർ, പാനസോണിക് 42 ഇഞ്ച് എൽഇടി ടി വി എന്നിവയ്ക്കും വിലക്കുറവുണ്ട്.‌

ആപ്പിൾ ഐഫോൺ 5എസ്

ഐഫോൺ 6എസ്, 6 എസ് പ്ലസ് പുറത്തിറക്കിയതോടു കൂടി ഐഫോൺ 5എസിന്റെ വിലകുറ‍ഞ്ഞു. 16 ജിബി വേരിയന്റിനാണു വിലകുറഞ്ഞിരിക്കുന്നത്. ക്യാഷ്ബായ്ക്ക് ഓഫറില്ലാതെ ആമസോണില്‍ 30,799 രൂപയും ക്യാഷ്ബായ്ക്ക് ഓഫറോടു കൂടി പെയ് റ്റിഎമ്മിൽ 26,990 രൂപയ്ക്കും ഈ മോഡൽ സ്വന്തമാക്കാനാകും.

കഴിഞ്ഞ വർഷം ദീപാവലിയോടനുബന്ധിച്ചു വിലകുറഞ്ഞിരുന്നു. ഈ വർഷവും ദീപാവലി സമയത്തു വിലകുറഞ്ഞേക്കാം. എന്നാൽ പെയ് റ്റിഎമ്മിൽ നിന്നും ലഭിക്കുന്നതിലും താഴെയാവില്ല വിലയെന്നു കരുതപ്പെടുന്നു. എട്ട് എംപി പ്രൈമറി ക്യാമറ, 1.2 എംപി മുൻക്യാമറ എന്നിവയോടെയെത്തുന്ന 5എസ് ഐഒഎസ് 9ലും പ്രവർത്തിക്കും. എ7 ആണു പ്രോസസർ.

ഐഫോൺ 6

ഐഫോണ്‍ 6 (64 ജിബി സ്പെയ്സ് ഗ്രേ മോഡൽ) 46,380 രൂപയ്ക്കു സ്വന്തമാക്കാനുള്ള അവസരം പെയ് റ്റിഎം ഒരുക്കുന്നു. 1.4 ജിഗാഹെട്ട്സ് വേഗതയുള്ള ഡ്യുവൽ കോർ പ്രോസസർ, 1 ജിബി റാം, 8 എംപിയാണ് പിന്‍ക്യാമറ. വീഡിയോ കോളിങ്, സെൽഫി ഉപയോഗങ്ങൾക്കായി മുൻക്യാമറയുണ്ട്. ഐ ഒ എസ് 8 ൽ പ്രവർത്തിക്കുന്ന ഈ മോഡലിൽ ഈ വർഷം അവസാനത്തോടു കൂടി ഐ ഒ എസ് 9 അപ്‍ഡേഷൻ ലഭിക്കും.

മാക്ബുക്ക് എയർ

13 ഇഞ്ച് സ്ക്രീന്‍ വലുപ്പമുള്ള മാക്ബുക്ക് എയർ ആണ് വിലകുറഞ്ഞ ഒരു പ്രമുഖ ഉൽപന്നം. 52,499 രൂപയ്ക്ക് ഇപ്പോൾ ഈ മോഡൽ സ്വന്തമാക്കാം. പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ 62,500 രൂപയ്ക്കാണ് ഈ മോഡൽ ഇപ്പോഴും വിൽപ്പന നടക്കുന്നത്. പെയ് റ്റിഎം കൂപ്പൺ കോഡുപയോഗിക്കുന്നവർക്കാണ് 10,000 രൂപയുടെ ഇളവു ലഭിക്കുന്നത്. 72,500 രൂപയാണ് ഇതിന്റെ ലോ‍ഞ്ചിങ് വില.

പാനസോണിക് 42 ഇഞ്ച് സ്മാർട് ടിവി

40,000 രൂപയിൽ താഴെ വിലയുള്ള സ്മാർട് ടിവി സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്കു മികച്ച ഒരു ഓപ്ഷനാവുകയാണ് പാനസോണിക് 42 ഇഞ്ച് എൽ ഇ ഡി ടിവി. 38,868 രൂപയാണ് നിലവിലെ വില. 1920x1080 പിക്സൽ റസലൂഷനാണുള്ളത്. രണ്ട് എച്ച് ഡി എം ഐ പോർട്ടുകളും രണ്ടു യുഎസ്ബി പോർട്ടുകളുമുണ്ട്. 48,000 രൂപയായിരുന്നു ലോഞ്ചിങ് വില. പേറ്റിഎമ്മിലൂടെ സ്വന്തമാക്കുന്നവർക്ക് ഒരാഴ്ചത്തെ മണിബായ്ക്ക് പോളിസിയുമുണ്ട്.

എല്ലാ വിലക്കിഴിവുകളും പേറ്റിഎമ്മാണു നൽകുന്നത്. പേറ്റിഎമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റു സന്ദർശിച്ചു വിശദവിവരങ്ങൾ നേടുക. ഉൽപന്നങ്ങൾ ഓർഡർ ചെയ്യുന്നതിനു മുൻപ് ഡിസ്കൗണ്ട് കൂപ്പണു നിങ്ങൾക്ക് അർഹതയുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.