Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ 7ന് വൻ ഓഫർ, 11,000 രൂപ തിരിച്ചു നൽകും!

iphone-7-gold

ആപ്പിളിന്റെ പുതിയ സ്മാർട്ട്ഫോൺ ഐഫോൺ 7, 7 പ്ലസ് വാങ്ങുന്നവർക്ക് വൻ ഓഫറുകളാണ് വിവിധ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള സ്പെഷൽ ഓഫറുകളും ഐഫോൺ 7 വാങ്ങുന്നവർക്ക് ലഭിക്കും. ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ വെബ്സൈറ്റുകളാണ് വൻ ഓഫറുകളുമായി രംഗത്തുള്ളത്.

ഫ്ലിപ്കാർട്ടിലെ ഐഫോൺ 7 ഓഫറുകൾ

രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടാണ് ഐഫോൺ 7 ന്റെ ഔദ്യോഗിക വിതരണക്കാർ. 24,500 രൂപയുടെ എക്സേഞ്ച് ഓഫറാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഐഫോൺ പഴയ മോ‍ഡലുകൾ തിരിച്ചുനൽകി ഐഫോൺ 7 വാങ്ങാം.

ഐഫോൺ തിരിച്ചു നൽകുമ്പോൾ കിട്ടുന്ന തുക

ഐഫോൺ 4: 3,300 രൂപ
ഐഫോൺ 4എസ്: 4,000 രൂപ
ഐഫോൺ 5, 5സി: 6,500 രൂപ
ഐഫോൺ 5 എസ്: 8,900 രൂപ
ഐഫോൺ 6: 17,900 രൂപ
ഐഫോൺ 6 പ്ലസ്: 19,300 രൂപ
ഐഫോൺ 6 എസ്: 21,700 രൂപ
ഐഫോൺ 6 എസ് പ്ലസ്: 24,500 രൂപ

ഒക്ടോബർ എട്ടു മുതലാണ് ഐഫോൺ 7 വിതരണത്തിന് എത്തുന്നത്. ഫ്ലിപ്കാർട്ട് വഴി ഇഎംഐ പ്ലാനുകളും ലഭ്യമാണ്. ഐഫോൺ 7 32 ജിബി വാരിയന്റിനു മാസത്തിൽ 2,910 രൂപ ഇഎംഐ അടച്ചാൽ മതി. ഇതിനു പുറമെ സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10,000 ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്. ഈ പണം ജനുവരി എട്ടിനു അക്കൗണ്ടുകളിൽ ലഭിക്കും.

ഐഫോൺ 7 ഓഫറും ആമസോൺ ഇന്ത്യയും

ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ ഇന്ത്യയും ഐഫോൺ 7 നു വൻ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. തേർഡ് പാർട്ടി വിൽപനക്കാരാണ് ആമസോൺ ഇന്ത്യ വഴി ഐഫോൺ വിതരണം ചെയ്യുന്നത്. ആമസോൺ വഴി എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഐഫോൺ 7 വാങ്ങുന്നവർക്ക് 11,000 രൂപ തിരിച്ചു നല്‍കും. ഈ ഓഫർ ഒക്ടോബർ ഒന്നു മുതൽ ഒക്ടോബർ അഞ്ചു വരെ ബുക്കിങ് ചെയ്യുന്നവർക്ക് ലഭിക്കും.