ഐഫോൺ 6എസിനു ദുബായിൽ 2,699 ദിർഹം

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകളായ 6 എസ്, 6എസ് പ്ലസ് ഇൗ മാസം 10ന് അർധരാത്രി മുതൽ എത്തിസാലാത്ത് ബിസിനസ് സെന്ററുകളിലും റിട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. ഐഫോണ്‍ 6എസ് 16 ജിബി മോഡലിനു 2,699 ദിർഹമാണ് വില (ഏകദേശം 47,800 രൂപ).

ഐഫോണ്‍ 6എസ് 64 ജിബി മോഡലിനു 3,099 ദിർഹമും 128 ജിബി മോഡലിനു 3,499 ദിർഹവുമാണ് വില. 6 എസ് പ്ലസ് 16 ജിബി 3,099നും 64 ജിബി 3,499നും 128 ജിബി 3899നും സ്വന്തമാക്കാം. ഫോണുകളുടെ വിൽപനയുമായുള്ള കൂടുതൽ വിവരങ്ങൾക്ക്: www.etisalat.ae. സന്ദർശിക്കുക.

യുഎഇയില്‍ ഐഫോണ്‍ 6s വിപണിയിലിറക്കുന്നതിൽ മുന്നിലുള്ളത് ഇത്തിസലാത്ത് തന്നെയാണ്. നിരവധി ഓൺലൈൻ വെബ്സൈറ്റുകൾ വഴി നേരത്തെ ബുക്കിങ് തുടങ്ങിയിരുന്നു. ഒക്ടോബര്‍ 10 നു രാത്രി 12:01നാണ് ഐഫോണ്‍ വിപണിയിൽ ഇറക്കുന്നത്. യുഎഇയിലെ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഇത്തിസലാത്തിന്റെ ബിസിനസ് സെന്ററുകളിലും ഹാൻഡ്സെറ്റുകൾ ലഭ്യമാകും.