Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ എസ് ഇ, ഐപാഡ് പ്രോ ഇന്ത്യയിൽ; അറിയേണ്ട കാര്യങ്ങൾ

iphone-se

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ എസ്ഇ, 9.7 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഐപാഡ് പ്രോ എന്നിവ ഇന്ത്യയിൽ പുറത്തിറക്കി. ഏപ്രിൽ മുതൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും റീടെയ്‌ലർമാരിൽ നിന്നും ഇവ ലഭ്യമാകും. കഴിഞ്ഞ മാര്‍ച്ച് 24-നാണ് ഐപാഡ് പ്രോ, ഐഫോൺ എസ്ഇ എന്നിവ ആദ്യമായി ആഗോളവിപണിയിൽ പുറത്തിറക്കിയത്.

32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ടു വ്യത്യസ്ത വകഭേദങ്ങളിൽ എസ്ഇ ലഭ്യമാണ്. 32 ജിബി മോഡലിനു 39,000 രൂപയും 64 ജിബി മോഡലിനു 49,000 രൂപയുമാണ് വില. 32 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്നു വകഭേദങ്ങളിൽ ഐപാഡ് പ്രോ ലഭ്യമാണ്. സാധാരണ വൈഫൈ, വൈഫൈ പ്ലസ് സെല്ലുലർ മോഡലുകളും ലഭ്യമാണ്. സാധാരണ വൈഫൈ ഉള്ള 32 ജിബി മോഡലിന് 49,900 രൂപയാണ് വില. 61,900 രൂപ, 73,900 രൂപ എന്നിങ്ങനെ പോകുന്നു യഥാക്രമം 128 ജിബി, 256 ജിബി മോഡലുകളുടെ വില.

വൈഫൈ പ്ലസ് സെല്ലുലർ മോഡലുകളുടെ വില ആരംഭിക്കുന്നത് 61,900 രൂപയിലാണ് (32 ജിബി). 128 ജിബി മോഡലിനു 73,900 രൂപയും 256 ജിബി മോഡലിനു 85,900 രൂപയുമാണു വില.

apple-iphone-se ഐഫോൺ എസ്ഇ ആഗോള വിപണിയിൽ പുറത്തിറക്കുന്നു.

നാലിഞ്ച് എൽഇഡി ബാക്ക്‌ലിറ്റ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായാണ് എസ്ഇ എത്തുന്നത്. 640 x 1136 പിക്സൽ റസലൂഷൻ. ആപ്പിൾ എ 9 ചിപ്സെറ്റ്, എം9 മോഷൻ കോ-പ്രൊസസർ, 12 എംപി പിൻക്യാമറ, 1.2 എംപി മുൻക്യാമറ, ടച്ച് ഐഡി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഏറ്റവും പുതിയ ഐഒഎസ് പ്ലാറ്റ്ഫോം 9.3 -യിലാണ് സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. ഗോൾഡ്, സിൽവർ, ഗ്രേ, റോസ് ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്. ഏപ്രിൽ മാസത്തിൽ വിപണിയിലെത്തും.

9.7 ഇഞ്ച് സ്ക്രീന്‍ വലിപ്പവുമായാണ് ഐപാഡ് പ്രോ എത്തുന്നത്. 2048x1536 പിക്സൽ റസലൂഷൻ. പിക്സൽ ഡെൻസിറ്റി 264 പിപിഐ (പിക്സൽ പെർ ഇഞ്ച്) . ഐപാഡ് എയർ 2-നെ അപേക്ഷിച്ചു 25 ശതമാനം അധികം തെളിച്ചമുള്ളതും കണ്ണുകൾക്കു കൂടുതൽ നല്ലതുമാണു പുതിയ മോഡലിന്റെ സ്ക്രീനെന്നു കമ്പനി അവകാശപ്പെടുന്നു.

പ്രാഥമികഘട്ടത്തിൽ അമേരിക്കയും ചൈനയും ബ്രിട്ടണുമടക്കം 13 രാജ്യങ്ങളിലാണ് ആപ്പിൾ പുതിയ മോഡലുകൾ പുറത്തിറക്കിയത്. രണ്ടാം ഘട്ടത്തിൽ ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങളില്‍ ഈ മോഡൽ ലഭ്യമാകും. ബീടെൽ ടെലിടെക് ലിമിറ്റഡ്, റെഡിംഗ്ടൺ ഇന്ത്യ എന്നിവയാണ് ഇന്ത്യയിൽ ആപ്പിളിന്റെ ഔദ്യോഗിക ഡീലർമാർ.

related stories