Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണിനു ഇതെന്തു സംഭവിച്ചു? ഞെട്ടലോടെ ഉപഭോക്താക്കൾ

iphone-7-gold

ബാറ്ററി ചാര്‍ജ് ശേഷിക്കെ തന്നെ ഐഫോണ്‍ പെട്ടെന്ന് ഓഫായി പോവുന്നതായി കഴിഞ്ഞ മാസം നിരവധി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പരാതികള്‍ ധാരാളം വന്നപ്പോള്‍ പ്രശ്നമുള്ള ഐഫോണ്‍ 6s മാറ്റി നല്‍കാന്‍ ആപ്പിള്‍ തീരുമാനിച്ചു. എന്നാൽ എന്തു കൊണ്ടാണ് ഇത്രയും സുരക്ഷയുള്ള ഐഫോൺ പെട്ടെന്ന് ഓഫായി പോകുന്നത്?

ആപ്പിളിന്‍റെ ചൈനീസ് വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച പ്രസ്താവന പ്രസിദ്ധീകരിച്ചു. ഐഫോണ്‍ 6എസ് അല്ലാത്ത ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇതേ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ടാവാം. ഐഫോണ്‍ 6S ന്‍റെ ചില ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് നിലവില്‍ ഈ പ്രശ്നമുള്ളത്. ഇതിന്‍റെ ഹാര്‍ഡ്‌വെയറിനാണ് ഇപ്പോൾ പ്രശ്നം. അല്ലാതെ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന iOS 10.1.1 ബഗ് കാരണമല്ല ഇതുണ്ടാവുന്നത്. ഐഫോണ്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയം മുതല്‍ ഇങ്ങനെയൊരു ധാരണയാണ് ഉപഭോക്താക്കൾക്കുള്ളത്. പെട്ടെന്ന് ഓഫാവുന്നത് ഐഫോണിന്‍റെ ഒരു സ്വയം സുരക്ഷാക്രമീകരണമാണ്.

"ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്വയം ഓഫായി പോവത്തക്ക രീതിയിലുള്ള ക്രമീകരണങ്ങളാണ് ഐഫോണിലുള്ളത്. ഉദാഹണത്തിന് കടുത്ത തണുപ്പുള്ള അന്തരീക്ഷത്തില്‍ ഐഫോൺ ഓഫാവും. ഒരു ഐഫോണ്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ പെട്ടെന്നുള്ള ഓഫാവല്‍ അപ്രതീക്ഷിതമാണ്. പക്ഷേ കുറഞ്ഞ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇലക്ട്രോണിക് ഭാഗങ്ങള്‍ക്ക് പ്രശ്നങ്ങൾ സംഭവിക്കാം എന്നതിനാലാണ് ഇങ്ങനെയൊരു ക്രമീകരണം. " ഇതായിരുന്നു ആപ്പിളിന്റെ മറുപടി.

എന്നാൽ കഠിന തണുപ്പിൽ പോലും പ്രവർത്തിക്കാത്ത ആപ്പിൾ ഐഫോൺ ഇത്രയും വിലക്കൊടുത്ത് വാങ്ങേണ്ടതുണ്ടോ എന്നാണ് മിക്ക ഉപഭോക്താക്കളും ചോദിക്കുന്നത്. നിലയിൽ പുറത്തിറങ്ങുന്ന മിക്ക സ്മാർട്ട്ഫോണുകളും മഞ്ഞുമലകളിൽ വരെ ഉപയോഗിക്കാൻ കഴിയും. എന്നിരിക്കെയാണ് കഠിന തണുപ്പ് സഹിക്കാൻ കഴിയില്ലെന്ന് ഐഫോൺ പറയുന്നത്.

ഇതു കൂടാതെ ഐഫോൺ 6എസിനെ കുറിച്ച് ധാരാളം പരാതികള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നുവെന്ന് ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാര്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രശ്നം ഇപ്പോള്‍ സര്‍വസാധാരണമാണ്. ഐഫോണ്‍ അല്ലാത്ത മറ്റു ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത്തരം പ്രശ്നങ്ങളുണ്ടെന്നതാണ് ആപ്പിൾ നിലപാട്.

apple-statement

തങ്ങളുടെ ഐഫോണ്‍ സൗജന്യ ബാറ്ററി റീപ്ലേസ്മെന്റിന് യോഗ്യമാണോ എന്ന് ഉപഭോക്താക്കള്‍ക്കു പരിശോധിക്കാം. ഇതിനായി ആപ്പിള്‍ വ്യാഴാഴ്ച പ്രത്യേകം ടൂള്‍ അവതരിപ്പിച്ചിരുന്നു. ഈ പ്രശ്നം അഭിമുഖീകരിക്കുന്ന ആളുകള്‍ക്ക് ആപ്പിളിന്‍റെ വെബ്പേജില്‍ പോയി സീരിയല്‍ നമ്പര്‍ നല്‍കാം. ഫോണ്‍ ആപ്പിള്‍ മാറ്റി നല്‍കുമോ ഇല്ലയോ എന്നത് അറിയാന്‍ സാധിക്കും.