Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണി കീഴടക്കാൻ മോട്ടോ ജി5, ജി5 പ്ലസ്

moto-g

പ്രതീക്ഷിച്ചതു പോലെ ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2017 മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായ മോട്ടോ ജി5 ഉം ജി5 പ്ലസും വിപണിയിൽ അവതരിപ്പിച്ചത്. മെറ്റൽ ബോഡി, വൃത്താകൃതിയിലുള്ള ക്യാമറാ ഫ്രെയിം തുടങ്ങി അടിമുടി പുതുമയാർന്ന രൂപകൽപനയോടെയാണ് ഇരു ഫോണുകളുടെയും വരവ്. നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും താങ്ങാവുന്ന വിലയിലാണ് ഇരു ഫോണുകളും എത്തുന്നത്.

വില

മോട്ടോ ജി 5 ന്റെ 2 ജിബി റാം 16 ജിബി സ്റ്റോറേജ് വേരിയന്റിന് 199 യൂറോ (ഏകദേശം 14,000 രൂപ) ആണ് വില. മോട്ടോ ജി5 പ്ലസിന്റെ 2 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 229 ഡോളറും (ഏകദേശം 15,300 രൂപ), 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 279 യൂറോ (ഏകദേശം 19,700 രൂപ) യുമാണ് വില. അതേസമയം, ജി5 പ്ലസിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയെത്രയെന്ന കാര്യം വ്യകതമല്ല.

ഇന്ത്യയിൽ

ലെനോവോ മാർച്ചിൽ മോട്ടോ ജി5 ഉം ജി5 പ്ലസും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. നിരവധി വിപണികളിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ ഫോണുകളുടെ മുൻഗണന പട്ടികയിൽ ഇന്ത്യയുമുണ്ട്. മോട്ടോരോളയുടെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 10 ശതമാനം ആണ് മോട്ടോയുടെ ഇന്ത്യയിലെ വിപണി വിഹിതം. യുകെയും യുഎസുമാണ് മോട്ടോയുടെ മറ്റ് പ്രധാന വിപണികൾ.

സവിശേഷതകൾ

ഹോം ബട്ടണ് കീഴെയായി ഫിംഗർ പ്രിന്റ് സ്കാറോടെയണ് ഇരുഫോണുകളുടേയും വരവ്. നേരത്തെ ഗൂഗിൾ പിക്സൽ ഫോണുകളിൽ മാത്രം ലഭ്യമായിരുന്ന ഗൂഗിൾ അസിസ്റ്റന്റ് ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ ഫോണുകളുടെ എടുത്ത് പറയേണ്ട സവിശേഷത. കൂടാതെ മോട്ടോറോളയുടെ സ്വന്തം ഫീച്ചറുകളായ മോട്ടോ ഡിസ്പ്ല, ആക്ഷൻസ്, ട്വിസ്റ്റ് ജസ്റ്റർ, ഒരു കൈ കൊണ്ടുള്ള ഫോൺ ഉപയോഗം സാധ്യമാക്കുന്ന വൺ ബട്ടൺ നാവ് മോഡ് തുടങ്ങിയവയും ഇരു ഫോണുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആൻഡ്രോയ്ഡ് 7.0 നൗഗട്ടിലാണ് ഇരുഫോണുകളുടെയും പ്രവർത്തനം. മാർച്ച് മുതൽ ലൂണാർ ഗ്രേ, ഫൈൻ ഗോൾഡ് നിറങ്ങളിൽ മോട്ടോ ജി5 ഉം ജി5 പ്ലസും ലഭ്യകാകും.

മറ്റു പ്രത്യേകതകൾ

അഞ്ച് ഇഞ്ച് ഫുൾ എച്ച്ഡി (1080×1920) ഡിസ്പ്ലേയോടുകൂടിയാണ് മോട്ടോ ജി5 ന്റെ വരവ്. 1.4 ജിഗാ ഹെട്സ് സ്നാപ് ഡ്രാഗൺ 430 പ്രോസസർ കരുത്ത് പകരുന്നു. 2 ജബി, 3 ജിബി അല്ലെങ്കിൽ 4 ജിബി റാമും 32 ജിബി അല്ലെങ്കിൽ 64 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമകും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇത് 128 ജിബി വരെ വർധിപ്പിക്കാനുമാകും. അതിവേഗ ചാർജിംഗ് സാങ്കേതിക വിദ്യയോടു കൂടിയ, നീക്കം ചെയ്യാവുന്ന 2800 എംഎ എച്ച് ബാറ്ററിയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. ഡുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 13 മെഗാ പിക്സൽ പിഡിഎഎഫ് പിൻ ക്യാമറ, സെൽഫികൾക്കായി 5 മെഗാപിക്സൽ വൈഡ് ആംഗിൾ മുൻ ക്യാമറയും ഈ ഫോണിന്റെ പ്രത്യേകതയാണ്.

5.2 ഇഞ്ച് ഫുൾ എച്ച്ഡി (1080×1920) ഡിസ്പ്ലേയോടു കൂടിയാണ് മോട്ടോ ജി5 പ്ലസി ന്റെ വരവ്. 2 ജിഗാ ഹെട്സ് ഒക്ടാ-കോർ സ്നാപ് ഡ്രാഗൺ 635 പ്രോസസർ കരുത്ത് പകരുന്നു. 2 ജിബി അല്ലെങ്കിൽ 3 ജിബി റാമും 16 ജിബി അല്ലെങ്കിൽ 32 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമകും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇത് 128 ജിബി വരെ വർധിപ്പിക്കാനുമാകും. ടർബോപവർ ചാർജിംഗ് സാങ്കേതിക വിദ്യയോട് കൂടിയ, നീക്കം ചെയ്യാൻ കഴിയാത്ത 3000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. ഇത് വഴി 15 മിനിറ്റ് ചാർജിംഗ് വഴി 6 മണിക്കുർ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 12 മെഗാ പിക്സൽ പിഡിഎഎഫ് പിൻ ക്യാമറ, സെൽഫികൾക്കായി 5 മെഗാപിക്സൽ വൈഡ് ആംഗിൾ മുൻ ക്യാമറയും നൽകിരിക്കുന്നു.

Your Rating: