Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓപ്പോ എഫ്‌വൺ എസ് കേരളത്തിലെത്തി, വിൽപന തുടങ്ങി

oppo-f1s1

മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോയുടെ പുതിയ ഉൽപന്നം എഫ്‌വൺ എസിന്റെ കേരളത്തിലെ ആദ്യ വിൽപന തിരുവനന്തപുരത്ത് നടന്നു. ഓപ്പോയുടെ തിരുവനന്തപുരത്തെ എക്സ്ക്ലൂസീവ് ഷോറൂമിൽ നടന്ന ചടങ്ങിൽ സിനിമ താരം സനൂഷ പങ്കെടുത്തു.

oppo-f1s ഓപ്പോ എഫ്‌വൺ എസ് കൊച്ചിയിൽ അവതരിപ്പിക്കുന്നു

സെൽഫിയ്ക്കും ഫൊട്ടോഗ്രാഫിയ്ക്കും വളരെയേറെ സാധ്യതകൾ നൽകുന്ന സെൽഫി എക്സ്പേർട്ട് എഫ്‌വൺ എസ് കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 17,990 രൂപയാണ് ഫോണിന്റെ വില.

oppo-first-sale ഓപ്പോ എഫ്‌വൺ എസി‌ന്റെ ആദ്യ വിൽപന സിനിമ താരം സനൂഷ നിർവ്വഹിക്കുന്നു

കേരളം ഓപ്പോയുടെ പ്രധാന വിപണികളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ സെൽഫി വിപ്ലവം നിങ്ങളിലെത്തിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഓപ്പോ എഫ്‌വൺ എസിന്റെ 16 എംപി സെൽഫി ക്യാമറ, 0.22 സെക്കന്റിനുള്ളിൽ പ്രവർത്തിക്കുന്ന അതിവേഗ ഫിംഗർ പ്രിന്റർ റീഡർ, 3ജിബി റാം, 3075 എംഎഎച്ച് ബാറ്ററി തുടങ്ങി ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെടുമെന്നും ഓപ്പോ കേരള സിഇഒ സൈമൻ പറഞ്ഞു. 

Your Rating: