Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിത്തെറിക്കുന്ന ഗ്യാലക്സി നോട്ട് 7 ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ട്

Samsung Galaxy Note 7

പൊട്ടിത്തെറിയെ തുടർന്നു വിപണിയിൽ നിന്നു പൂർണമായും പിൻവലിച്ച, രാജ്യാന്തര തലത്തിൽ നിരോധിച്ച സാംസങിന്റെ നോട്ട് 7 ഹാൻഡ്സെറ്റ് ഇപ്പോഴും ആയിരക്കണക്കിനു പേർ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. രണ്ടു തവണ തിരിച്ചുവിളിക്കേണ്ടി വന്ന നോട്ട് 7 വിപണിയിൽ നിന്നു പൂർണമായും നീക്കിയിട്ടു ആഴ്ചകളായി. എന്നിട്ടും നിരവധി പേർ ഈ വിലകൂടിയ ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

14.3 കോടി ഹാൻഡ്സെറ്റുകളാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ ഇതിൽ കുറച്ചുപേർ മാത്രമാണ് ഇപ്പോഴും നോട്ട് 7 ഉപയോഗിക്കുന്നതെന്നാണ് കണക്ക്. സാംസങ് നോട്ട് 7 ന്റെ സാങ്കേതിക സംവിധാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വെറൈസനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. നോട്ട് 7 ഉപയോഗം പൂർണമായും അവസാനിപ്പിക്കാൻ ജനുവരി അഞ്ചിനു സാംസങ് സോഫ്റ്റ്‌വെയർ അപ്ഡേഷനിൽ മാറ്റം വരുത്തിയിരുന്നു.

samsung-galaxy-note-7

പൊട്ടിത്തെറിയെ തുടർന്ന് വിമാനങ്ങളിലും പൊതുസ്ഥലങ്ങളിലും ഗ്യാലക്സി നോട്ട് 7 ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. നിരവധി വിവാദങ്ങൾക്കു ശേഷമാണ് സാംസങ് ഈ ഹാൻഡ്സെറ്റ് പൂർണമായും പിൻവലിക്കാൻ തീരുമാനിച്ചത്. 

Your Rating: