Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ്രോയ്ഡ് കോട്‌ലിൻ സിംപിൾ ജാവയെ കീഴടക്കിയത് എങ്ങനെ?

Kotlin

ജാവ ലാംഗ്വേജിൽ ഗൂഗിൾ വികസിപ്പിച്ച പ്ലാറ്റ്ഫോമാണ് ആൻഡ്രോയ്ഡ്. ഓപ്പൺ ലൈസൻസിലായിരുന്നു സൺ മൈക്രോസിസ്റ്റംസിന്റെ ജാവ. എന്നാൽ ഒറാക്കിൾ സണ്ണിനെ ഏറ്റെടുത്തപ്പോൾ ജാവ ഒറാക്കിളിന്റേതായി. ഗൂഗിളും ഒറാക്കിളും തമ്മിൽ നിയമയുദ്ധവുമായി. ജാവയ്ക്കു പണം നൽകണമെന്ന വ്യവസ്ഥയാണ് ഒറാക്കിൾ മുന്നോട്ടുവച്ചത്. എന്നാൽ ഗൂഗിൾ തയാറായില്ല. ജെറ്റ്ബ്രെയിൻസ് എന്ന കമ്പനി ഡെവലപ് ചെയ്ത കോട്‌ലിൻ ആൻഡ്രോയ്ഡിന്റെ ഫസ്റ്റ് ക്ലാസ് ലാംഗ്വേജായി മാറാൻ വഴിയൊരുങ്ങിയത് ഇങ്ങനെയാണ്. ജെറ്റ്ബ്രെയിൻസിനെ ഏറ്റെടുത്തതോടെ കോട്‌ലിൻ ഗൂഗിളിന്റെ സ്വന്തമാകുകയും ചെയ്തു.

കോട്‌ലിനെ ഫസ്റ്റ്ക്ലാസ് ലാംഗ്വേജായി 2017ൽ പ്രഖ്യാപിച്ചു. ജാവയെക്കാൾ ലളിതമായ ലാഗ്വേജാണ് കോട്‌ലിൻ. പഴയ ആൻഡ്രോയ്ഡ് വേർഷനുകളിലും കോട്‌ലിന്റെ ആപ്ലിക്കേഷൻ വർക് ചെയ്യും. ജാവയെപ്പോലെയോ അതിലധികമോ വേഗവും പെർഫോമൻസും കോട്‌ലിനുണ്ട്. ഡെവലപ്പർ കമ്യൂണിറ്റിക്കു മുഴുവൻ അറിയാവുന്ന ലാഗ്വേജായ ജാവയിൽ നിന്നു വലിയ വ്യത്യാസമില്ല. 

ജാവയറിയുന്നവർക്ക് കോട്‌ലിനും എളുപ്പത്തിൽ പഠിക്കാം. കോട്‌ലിനും ജാവയെപ്പോലെ ഓപ്പൺ സോഴ്സ് ലാംഗ്വേജാണ്. ജാവയിൽ, ഡെവലപ്പേഴ്സിനു സ്ഥിരം തലവേദനയാകുന്ന എററുകൾ (നൾ പോയിന്റ് എക്സപ്ഷൻസ്) കോട്‌ലിൻ സ്വയം പരിഹരിച്ചുകൊള്ളും.