Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസരങ്ങൾ തുറന്ന് ഗൂഗിൾ

google

ഗൂഗിൾ ലോഞ്ച്പാഡ്

 

∙ ഫണ്ടിങ് 70 ലക്ഷം രൂപ വരെ, ഗൂഗിൾ ആസ്ഥാനത്തു പരിശീലനം

മൊബൈൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പുകൾ ഉൾപ്പടെയുള്ളവയ്ക്കു ചുവടുറപ്പിച്ചുകഴിഞ്ഞാൽ ഗൂഗിളുമൊത്തു പ്രവർത്തിക്കാനുള്ള അസുലഭ അവസരമാണു ലോഞ്ച്പാഡ് ആക്സിലറേറ്റർ തുറന്നിടുന്നത്. സീഡ് ഫണ്ടിങ് ലഭിച്ച ഏതു ടെക്നോളജി സ്റ്റാർട്ടപ്പുകൾക്കും ഇതിൽ അപേക്ഷിക്കാം. ഇന്ത്യയിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 10 സ്റ്റാർട്ടപ്പുകൾക്ക് 6 മാസത്തോളം ഗൂഗിൾ വിദഗ്ധരുടെ ഇരുപതോളം ടീമുകളിൽ നിന്നായി മെന്റർഷിപ്പ് ലഭിക്കും. 

ഇതിൽ രണ്ടാഴ്ച സാൻഫ്രാൻസിസ്കോയിലെ ഗൂഗിൾ ആസ്ഥാനത്തും ചെലവഴിക്കാം. നിർമിത ബുദ്ധി, മെഷീൻ ലേണിങ്, ക്ലൗഡ്, ആൻഡ്രോയ്ഡ് എന്നീ വിഷയങ്ങളിലായിരിക്കും പരിശീലനം. ഇതിനു പുറമേ 70 ലക്ഷം രൂപ വരെ ഫണ്ടിങ്ങും ലഭിക്കും. ഓഹരി രഹിത ഫണ്ടിങ്ങാണെന്ന പ്രത്യേകതയുമുണ്ട്.

കൊച്ചി ആസ്ഥാനമായ റെസിപ്പിബുക്ക് എന്ന സ്റ്റാർട്ടപ്പിന് ലോഞ്ച്പാഡിൽ പ്രവേശനം ലഭിച്ചിരുന്നു. ഇന്ത്യയിൽ ബെംഗളൂരുവിലാണ് ഗൂഗിൾ ലോഞ്ച്പാഡ് ആസ്ഥാനം. അപേക്ഷിക്കാം- developers.google.com/programs/launchpad/accelerators

ഗൂഗിൾ ക്ലൗഡ് സ്റ്റാർട്ടപ് പ്രോഗ്രാം

 

∙ 3,000 ഡോളറിന്റെ സൗജന്യ ക്രെഡിറ്റ്

വലിയ ഡേറ്റ സെന്ററുകളും സെർവറുകളുമില്ലാതെ തന്നെ ചെറിയ ഡിജിറ്റൽ സ്റ്റാർട്ടപ്പുകൾക്ക് ഗൂഗിൾ ക്ലൗഡ് സേവനം ഏറെക്കുറെ സൗജന്യമായി ഉപയോഗിക്കാൻ ഗൂഗിൾ ക്ലൗഡ് സ്റ്റാർട്ടപ് പ്രോഗ്രാം സഹായിക്കും. നിങ്ങൾ വികസിപ്പിക്കുന്ന ആപ്ലിക്കേഷനുകളും മറ്റും ഗൂഗിൾ ഡേറ്റ സെന്ററുകളിൽ തന്നെ ഹോസ്റ്റ് ചെയ്യാം. ഒറ്റയ്ക്കോ സംഘമായോ ഡിജിറ്റൽ ബിസിനസ് തുടങ്ങുന്നവർക്ക് ക്ലൗഡിൽ 3,000 ഡോളർ ക്രെഡിറ്റ് സൗജന്യമായി നൽകും. 

ഗൂഗിൾ ക്ലൗഡ്– cloud.google.com/developers/startups

ഗൂഗിൾ സ്റ്റാർട്ടപ്– startup.google.com