Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കംപ്യൂട്ടറും ഫോണും മാത്രമല്ല, ടിവിയും ഫ്രിജും ഹാക്ക് ചെയ്യപ്പെടാം

smartfridge

കംപ്യൂട്ടറും മൊബൈൽ ഫോണും മാത്രമല്ല, ടെലിവിഷനും ഫ്രിജും ഹാക്ക് ചെയ്യപ്പെടുന്ന കാലമാണ് ഇനി. കംപ്യൂട്ടറിന്റേതു പോലെ തന്നെ ഒരു ഐപി വിലാസവും ഇന്റര്‍നെറ്റ് ബന്ധവുമുള്ള ഉപകരണങ്ങളാണ് നമ്മുടെ വീടുകളിലെത്തുന്ന എല്ലാത്തരം സ്മാർട്ട് ഉപകരണങ്ങളും. എന്നാൽ ഇന്റർ‌നെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇത്തരം ഉപകരണങ്ങളുടെ സുരക്ഷ അത്ര കാര്യക്ഷമമല്ല. എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടാവുന്നവയാണിത്. കോടിക്കണക്കിന് ഐഒടി ഉപകരണങ്ങളാണ് വരുംവർഷങ്ങളിൽ വിപണിയിലെത്തുക. ഇവയുപയോഗിച്ച് സൈബർ ആക്രമണങ്ങൾ വരെ നടത്തിയ സംഭവങ്ങളുണ്ട്.

2016 ഒക്ടോബർ 21ന് ട്വിറ്റർ, ആമസോൺ, സ്പോട്ടിഫൈ പോലെയുള്ള സേവനങ്ങൾ നിലച്ചതിനു പിന്നിൽ ഐഒടി ഡിവൈസുകളുടെ പിഴവായിരുന്നു. ഇന്റർനെറ്റിന്റെ ഫോൺ ബുക്ക് എന്നറിയപ്പെടുന്ന ഡിഎൻഎസ് (ഡൊമെയ്ൻ നെയിം സർവീസ്) സേവനദാതാവായ ഡിൻ എന്ന കമ്പനിയുടെ പ്രവർത്തനമാണ് ഇതിനായി തടസ്സപ്പെടുത്തിയത്.

ഒരേ സമയം ലക്ഷക്കണക്കിന് ഡിവൈസുകളിൽനിന്ന് ഒരു പ്രത്യേക സൈറ്റിലേക്ക് നിരന്തരമായി റിക്വസ്റ്റുകൾ നൽകി  ആ സൈറ്റ് പ്രവർത്തനരഹിതമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് എന്ന വിദ്യയാണ് ഇതിനായി ഉപയോഗിച്ച്. ഇതിൽ ഡിവൈസുകളായി പ്രവർത്തിച്ചതാകട്ടെ ആയിരക്കണക്കിന് സ്മാർട് ഉപകരണങ്ങളായിരുന്നു. നിങ്ങളുടെ വീട്ടിലിരുന്ന സ്മാർട് ടിവി വരെ ഇതിൽ പങ്കെടുത്തിരിക്കണം!