sections
MORE

ഡാമുകൾ നിറഞ്ഞുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിരുന്നു?

Idukki-Dam
SHARE

ജൂലൈ മാസത്തിൽ കേരളത്തിൽ ലഭിച്ച അസാധാരണമായ കനത്ത മഴ മൂലം മാസാവസാനം (ജൂലൈ) തന്നെ സംസ്ഥാനത്തെ 35 പ്രധാന അണക്കെട്ടുകളും പൂർണ സംഭരണശേഷിക്ക് വളരെ അടുത്തെത്തിയിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്. ഓഗസ്റ്റ് പത്തു മുതലുള്ള കനത്ത നീരൊഴുക്ക് താങ്ങാവുന്ന തരത്തിലുള്ള കരുതൽ സംഭരണശേഷിയും അണക്കെട്ടുകൾക്ക് ഉണ്ടായിരുന്നില്ല. 

വൃഷ്ടിപ്രദേശങ്ങളിൽ അസാധാരണമായ മഴ ഓഗസ്റ്റ് മാസം ലഭിച്ചതോടെ അണക്കെട്ടു തുറന്ന് ജലം നദികളിലേക്ക് ഒഴുക്കാൻ അധികൃതർ നിർബന്ധിതരായി. ഒരാഴ്ചയോളം ഈ അവസ്ഥ തുടർന്നതോടെ നദികള്‍ കരകവിഞ്ഞ് ഒഴുകാനും സംസ്ഥാനം ഒന്നാകെ പ്രളയത്തിലാകാനും കാരണമായതായി ഓഗസ്റ്റ് 19ന് കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

weather-report

ഡാമുകൾ നേരത്തെ തുറന്നുവിടാമായിരുന്നുവെന്നും വെള്ളം സംഭരിച്ചു നിർത്തേണ്ട ആവശ്യകത ഉണ്ടായിരുന്നില്ലെന്നും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനും അഭിപ്രായപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA