sections
MORE

ബ്രിട്ടൻ ആവശ്യപ്പെട്ടത് രാത്രി വിക്ഷേപണം; ഇന്ത്യയ്ക്ക് നേട്ടം 200 കോടി

isro-c-42
SHARE

ഭൂമിയുടെ ഉപരിതല നിരീക്ഷണം ലക്ഷ്യമിട്ടുള്ള ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങൾ ഐഎസ്ആർഒയുടെ പിഎസ്എൽവി–സി 42 റോക്കറ്റ് വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഞായറാഴ്ച രാത്രി 10.08 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. ബ്രിട്ടന്റെ പ്രത്യേക നിർദേശ പ്രകാരമാണ് രാത്രി വിക്ഷേപണം നടത്തിയത്. ഇതു വഴി ഐഎസ്ആർഒയ്ക്ക് ലഭിക്കുക 200 കോടി രൂപയാണ്.

ബ്രിട്ടനിൽ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങളാണ് 583 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ച്. ബ്രിട്ടൻ ലക്ഷ്യമിട്ട ഭ്രമണപഥത്തിൽ എത്തിക്കാൻ വേണ്ടിയാണ് രാത്രി വിക്ഷേപണം നടത്തിയത്. ഇതുവരെ ശ്രീഹരിക്കോട്ടയിൽ നിന്ന് മൂന്നു തവണ മാത്രമാണ് രാത്രി വിക്ഷേപണം നടത്തിയിട്ടുള്ളത്. റോക്കറ്റ് പൂർണമായും വിദേശ കമ്പനി വാടകയ്ക്ക് എടുത്താണ് വിക്ഷേപണം നടത്തിയത്.

യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ(എസ്എസ്ടിഎൽ) നോവ എസ്എആർ, എസ്1–4 എന്നീ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ ലക്ഷ്യത്തിലെത്തിച്ചത്. വനഭൂപട നിർമാണം, സർവേ, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങളുടെ വിശകലനം എന്നിവയ്ക്കു വേണ്ടിയുള്ള ഉപഗ്രഹങ്ങളാണ് ഇവ. 889 കിലോയാണ് ഇരു ഉപഗ്രഹങ്ങളുടെയും ആകെഭാരം.

28 രാജ്യങ്ങളുടെ 240 ഉപഗ്രങ്ങൾ ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചു. കഴിഞ്ഞവർഷം ഒന്നിച്ചുവിക്ഷേപിച്ച 104 ഉപഗ്രഹങ്ങളിൽ 101 എണ്ണവും യുഎസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ളവയായിരുന്നു. വിദേശത്ത് വിക്ഷേപിക്കുന്നതിന്റെ പകുതി ചെലവിൽ ഐഎസ്ആർഒ ദൗത്യം നിർവഹിക്കും എന്നതിനാൽ വലിയ വിപണിസാധ്യത ഇന്ത്യയ്ക്കു മുന്നിൽ തെളിയുന്നുണ്ട്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പിഎസ്എൽവി ‘സി 42’ തയാറാക്കിയത്.

32 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി ‘സി 43’

ഐഎസ്ആർഒയുടെ അടുത്ത ദൗത്യമായ പിഎസ്എൽവി ‘സി 43’യും വാണിജ്യാടിസ്ഥാനത്തിലാണ്. 31 വിദേശ ഉപഗ്രഹങ്ങളും ഒരു ഇന്ത്യൻ ഉപഗ്രഹവും അടുത്തമാസം ഭ്രമണപഥത്തിലെത്തിക്കും. വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ വിക്ഷേപണദൗത്യങ്ങൾ ഐഎസ്ആർഒ ഏറ്റെടുക്കും. കടുത്ത മൽസരമാണ് ഈ മേഖലയിലുള്ളത്. എന്നാൽ, മികച്ച വിക്ഷേപണചരിത്രവും ചെലവുകുറവും ഇന്ത്യക്ക് അനുകൂല ഘടകങ്ങളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA