sections
MORE

തലങ്ങും വിലങ്ങും ന്യൂനമർദ്ദം, ചുഴലിക്കാറ്റ് ഭീതി; സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ കാണാം

Satellite-Image-India-05-October
SHARE

കേരളത്തിന്റെ തലങ്ങും വിലങ്ങും ന്യൂനമർദ്ദം ശക്തമാകുന്നതോടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വെള്ളിയാഴ്ച രാവിലത്തെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം ശക്തമാകുന്നതോടെ കേരളത്തിലെ മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

വെള്ളിയാഴ്ച രാവിലെ ലഭ്യമായ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ നേരിയ തോതിലെങ്കിലും കേരളത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്നതാണ്. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടൽ ഭാഗങ്ങളിൽ ആകാശം മേഘാവൃതമാണ്. കേരളത്തിനു മികളിലും മേഘാവൃതമായിരിക്കുന്നു.

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളിൽ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളിൽ ഇക്കാര്യം വ്യക്തമാണ്.

പൊതുജനങ്ങൾക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളിൽ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്സൈറ്റുകളിലും സോഷ്യൽമീഡിയകളിലും പങ്കുവെക്കുന്നത്.

rain-map

പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നൽകുന്നത്. ജപ്പാനിൽ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA