sections
MORE

ഭയപ്പെടേണ്ടത് ഒടിയനെ മാത്രമല്ല

woolf-man-odiyan
SHARE

കേരളം വൈദ്യുതീകരിക്കപ്പെടുന്നതിനു മുൻപ് പ്രചരിച്ചിരുന്ന ഒരു സങ്കൽപമാണ് ഒടിയൻ. അർധസത്യങ്ങളും ഭാവനയും ചേർത്തു പൊലിപ്പിച്ച് വാമൊഴിയായി ഒടിയൻകഥകൾ കാലങ്ങളായി പ്രചരിച്ചിരുന്നു. ഏറെക്കാലത്തിനു ശേഷം ഒടിയൻ വീണ്ടും ചർച്ച ചെയ്യപ്പെട്ടത് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയുടെ പശ്ചാത്തലത്തിലാണ്.
രാവിരുട്ടു വിരിച്ച കമ്പളത്തിലൂടെ നടന്നുവരുന്ന രാത്രിയുടെ രാജാവായ ഒടിയൻ കേരളത്തിന്റെ മാത്രം സ്വന്തമല്ല, യൂറോപ്യൻ സങ്കൽപമായ ചെന്നായ്മനുഷ്യനും (werewolf) മീസോ അമേരിക്കൻ നാടോടി സങ്കൽപമായ നവലുമൊക്കെ മലയാളിയുടെ ഒടിയന്റെ പാശ്ചാത്യ പതിപ്പുകളാണ്. എന്നാൽ ഇവയുണ്ടായിരുന്നു എന്നതിനു ശാസ്ത്രീയമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ശാസ്ത്രവുമായും കോൺസ്പിറസി തിയറിസ്റ്റുകൾ പറയുന്ന ശാസ്ത്രപിൻബലമുള്ള ചില കഥകളുമായും ഇവയ്ക്ക് ഏറെ സാമ്യമുണ്ട്. സ്ഥിരമായി കേൾക്കുന്ന അതിമാനുഷൻ, അന്യഗ്രഹജീവി, വിചിത്രജീവി തുടങ്ങിയവയോടും സാമ്യമുള്ള സങ്കൽപമാണിത്. അന്യഗ്രഹജീവികളും സ്കോട്ടിഷ് തടാകത്തിലെ നെസ്സി എന്ന ജല സത്വവും വവ്വാൽ മനുഷ്യനും (വെസ്റ്റ് വിർജീനിയയിലെ പോയൻഫ് പ്ലസന്റിലെ ഐതിഹ്യ ജീവിയാണ് മോത്ത് മാൻ. ഒരു സിനിമയും ഈ സംഭവത്തെ ആധാരമാക്കി പുറത്തിറങ്ങി) ചുപാകാബ്ര എന്ന ആള്‍ക്കുരങ്ങു മനുഷ്യന്റെ ചിത്രങ്ങളുമൊക്കെ ഇതിൽ ചിലതു മാത്രമാണ്.

ഇത്തരം ഗ്രാമീണ വിശ്വാസങ്ങളിലെപ്പോലെ വളരെ ഭാവനാസമ്പന്നമായ ഒരു സങ്കൽപമാണ് മലയാളികളുടെ ഒടിയനും. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ടു കുത്തിയെടുത്ത് അതുപയോഗിച്ചു ചെയ്യുന്നു നിഗൂഢകർമത്തിലൂടെയാണ് ഒടിവിദ്യക്കാവശ്യമായി മഷി കിട്ടുകയത്രേ. ആധുനിക മരുന്നുപരീക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഒടിയന്റെ മഷിമരുന്നു നിർമാണവും. ഒരു ഭ്രൂണത്തിൽനിന്ന് ഒരു കൺമഷിച്ചെപ്പിലൊളിപ്പിക്കാനാവുന്ന മഷിയാണത്രേ ലഭിക്കുക. നല്ല കായികശേഷി, ഇരുട്ടിലെ കാഴ്ച, ഏതുരൂപവും സ്വീകരിക്കാനുള്ള കഴിവ് ഇതൊക്കെ ഈ മാന്ത്രിക വിദ്യയിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം.

ആളുകളിൽനിന്നു പണം വാങ്ങി അവരുടെ ശത്രുക്കളെ ഒടിമറിഞ്ഞ് അപകടപ്പെടുത്തുകയാണ് ഒടിയൻ ചെയ്യുന്നത്. പശുക്കുട്ടിയുടെയും പൂച്ചയുടെയും രൂപത്തിലെത്തിയ കഥകളാണ് കൂടുതലുമുള്ളത്. ആധുനിക ഹോളിവുഡ് സിനിമകളിലെ അതിമാനുഷരുടെ ശക്തിയും കഴിവും മറ്റൊരു തലത്തിൽ അക്കാലത്തെ ഒടിയൻ കഥാപാത്രത്തിൽ കാണാൻ കഴിയുന്നുണ്ട്. പ്രധാനപ്പെട്ടത് മരുന്ന് നിർമാണം തന്നെ.

ഒടിവിദ്യയിൽ കൈക്കൊള്ളുന്ന മൃഗരൂപത്തിന് പൂർണതയുണ്ടാവില്ലത്രേ. ഉദാഹരണത്തിന്, ഒരു നായയായി രൂപം മാറുമ്പോൾ ഒരു ചെവി മുറിഞ്ഞതാവും. പശുവാകുമ്പോൾ വാലില്ലായിരിക്കും. അതിരുകളില്ലാത്ത ഭാവനയാണ് ഇവിടെ കഥാപാത്രസൃഷ്ടിക്ക് നമ്മുടെ ഗ്രാമീണർ‌ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ചില കഥാപാത്രങ്ങളെ പരിചയപ്പെടാം.

ചെന്നായ് രൂപം സ്വീകരിക്കുന്ന യൂറോപ്യൻ 'ഒടിയൻ'

പകൽവെളിച്ചത്തിൽ സാധാരണ മനുഷ്യരിൽനിന്നു വ്യത്യാസമൊന്നും തോന്നില്ല. എന്നാൽ പൂർണചന്ദ്രപ്രഭയിൽ ചെന്നായ് രൂപം സ്വീകരിച്ച് ഇര തേടാനിറങ്ങുന്ന മനുഷ്യൻ. പശ്ചാത്യ ലോകത്തെ കുട്ടികളെ ഭയപ്പെടുത്തുന്ന കഥാപാത്രമാണ് ചെന്നായ് മനുഷ്യൻ. നൂറ്റാണ്ടുകളായി നാടോടിക്കഥകളിലൂടെ നിലനിൽക്കുന്ന കഥാപാത്രമാണിത്.

എഡി 1101 ൽ യുക്രെയ്നിലെ ഭരണാധികാരി പ്രിൻസ് വാസെലെവ് ഒരു ചെന്നായ് മനുഷ്യനായി മാറിയെന്ന കഥയിൽ ആരംഭിക്കുന്നു മനുഷ്യ ചെന്നായ് കഥകൾ. ചെന്നായകളുടെയോ ചെന്നായ് മനുഷ്യരുടെയോ ആക്രമണമേൽക്കുന്നവർ അടുത്ത പൗർണമിയോടെ ചെന്നായ് മനുഷ്യനായി മാറുമെന്നും മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുമെന്നും ഈ കഥകള്‍ പറയുന്നു.

ഇത്തരം നിരവധി കഥകളിലൂടെ ചെന്നായ് മനുഷ്യനെപ്പറ്റി ഭീതി പരന്നതോടെ എഡി 1500 ൽ ചെന്നായ് മനുഷ്യനെന്നാരോപിച്ച് നിരവധിപ്പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നത്രെ. 1520 മുതൽ 1630 വരെ ഫ്രാൻസിൽ മാത്രം നിരവധിപ്പേരെയാണ് ചെന്നായ് മനുഷ്യരെന്നാരോപിച്ചു കൊന്നത്. ചെന്നായ് മനുഷ്യൻ യഥാര്‍ഥ്യമാണെന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് അടുത്തിടെ ഒരു സ്വകാര്യ ഏജൻസി നടത്തിയ നടത്തിയ സർവേയിൽ കണ്ടെത്തി.

യഥാർഥത്തിൽ എന്താണ് ഈ ചെന്നായ് മനുഷ്യനെന്ന സങ്കൽപത്തിനു പിന്നിലെന്ന ചോദ്യത്തിന്, സ്കീസോഫ്രീനിയ എന്ന യാഥാർഥ്യത്തെയും ഭാവനയെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന മാനസികാവസ്ഥയാണെന്നാണ് ശാസ്ത്രം പറയുന്നത്. ക്ലിനിക്കൽ ലൈകന്ത്രോപ്പി എന്നാണ് ഇത്തരത്തിൽ മനുഷ്യരൂപത്തിൽനിന്ന് മൃഗത്തിലേക്ക് മാറാൻ കഴിവുണ്ടെന്ന മതിഭ്രമത്തിനു പറയുന്നത്. മാത്രമല്ല, പേപ്പട്ടി വിഷബാധയേൽക്കുന്നവർ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതും ഇത്തരത്തിൽ തെറ്റിദ്ധാരണയ്ക്കു കാരണമായിട്ടുണ്ടാവുമെന്നും വിദഗ്ധർ പറയുന്നു.

നാഗ്വാൽ

ഏതു ജീവിയായും രൂപം മാറി ഗുണവും ദോഷവും ചെയ്യാൻ കഴിയുന്ന മീസോ അമേരിക്കൻ ഐതിഹ്യ കഥാപാത്രമാണ് നാഗ്വാൽ. മന്ത്രവാദി എന്ന അർഥമാണ് ഈ വാക്കിനുള്ളത്. ഒരു വ്യക്തിയുടെ ജനന ദിവസവുമായി ശക്തവും ദുർബലവുമായ വശങ്ങളുള്ള ഒരു മൃഗം ബന്ധപ്പെട്ടിരിക്കുന്നു. ‘നായ് ദിവസ’ ത്തിൽ ജനിച്ച വ്യക്തിക്ക് ശക്തവും ദുർബലവുമായ ‘നായ്’ വശങ്ങളുണ്ടായിരിക്കുമെന്നതാണ് വിശ്വാസം. ഇത്തരത്തിൽ ജനനദിവസത്തിൽ പ്രത്യേകതയുള്ള വ്യക്തിയായിരിക്കുമത്രെ നാഗ്വാൽ ആയി മാറുന്നത്. ഗ്രാമീണ മെക്സിക്കോയിൽ ബ്രൂജോ (മാന്ത്രികൻ) എന്ന വാക്കാണ് നാഗ്വലിനുള്ളത്. രാത്രിയിൽ ഇവർക്കു മൃഗമാകാൻ കഴിയും. സാധാരണയായി നായ, മൂങ്ങ, വവ്വാൽ, ടർക്കി തുടങ്ങിയവയായി രൂപം മാറാനും ശത്രുക്കളെ നശിപ്പിക്കാനും ഇവർക്കു സാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ബുഡ

എത്യോപ്യയിലും സുഡാനിലും ടാൻസാനിയയിലുമുള്ള ഒരു ‘ഒടിയൻരൂപ’മാണ് ബുഡ. കഴുതപ്പുലിയുടെ രൂപത്തിലെത്തി ഉപദ്രവിക്കാൻ ഇവർക്കു കഴിയുമെന്ന് ഗ്രാമീണർ വിശ്വസിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA