sections
MORE

666, ചെകുത്താന്റെ നമ്പറിനു പിന്നിലെ ചില അറിയപ്പെടാത്ത രഹസ്യങ്ങൾ

devil-number
SHARE

കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിലേറെയായി ചെകുത്താന്റെ അക്കമെന്നാണ് 666 പലയിടത്തും അറിയപ്പെടുന്നത്. പക്ഷേ സാധാരണ അക്കങ്ങള്‍ക്കുള്ളതില്‍ കവിഞ്ഞ പ്രത്യേകതകളൊന്നും 666ന് ഗണിത ശാസ്ത്രം കല്‍പ്പിച്ചുനല്‍കുന്നില്ല. ബൈബിള്‍ പുതിയ നിയമത്തിലാണ് ഈ അക്കത്തെ ചെകുത്താനുമായി ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നത്. എന്തുകൊണ്ടായിരിക്കും ഈ അക്കത്തെ ചെകുത്താന്റെ സ്വന്തമായി തെരഞ്ഞെടുത്തത്. അതിനു പിന്നില്‍ പുതിയ നിയമത്തില്‍ ഒളിച്ചിരിക്കുന്ന ഒരു രഹസ്യമുണ്ട്. 

ബൈബിള്‍ പുതിയ നിയമം എഴുതിയ കാലവുമായാണ് ഈ നമ്പറിന് ബന്ധം. ഗണിതശാസ്ത്രത്തേക്കാള്‍ ചരിത്രമായിരിക്കും 666ന്റെ ചെകുത്താന്‍ ബന്ധത്തെ വിശദീകരിക്കുക. ഹീബ്രു ഭാഷയില്‍ പുരാതന ഗ്രീക്കിലാണ് പുതിയ നിയമം ബൈബിള്‍ രചിക്കപ്പെട്ടത്. ഹീബ്രു ഭാഷയുടെ ഒരു പ്രത്യേകത അക്കങ്ങളെ അക്ഷരങ്ങളായി എഴുതാനാകുമെന്നാണ്. 

ഗ്രീക്ക് അക്ഷരമാലയില്‍ ആല്‍ഫ, ബീറ്റ, ഗാമ എന്ന് പറയുന്നത് 1,2,3 എന്നീ അക്കങ്ങളെ കൂടി പ്രതിനിധാനം ചെയ്യുന്നുണ്ട്. 100, 1000, 100000 തുടങ്ങിയ വലിയ അക്കങ്ങള്‍ക്ക് പ്രത്യേകം അക്ഷരങ്ങളുടെ കൂട്ടവും ഹീബ്രുവിലുണ്ട്. അതായത് എല്ലാ വാക്കുകള്‍ക്കും ഒരു നമ്പറുണ്ടെന്ന് ചുരുക്കം. 

ബൈബിള്‍ പുതിയ നിയമം രചിക്കുന്ന കാലത്ത് റോമന്‍ സാമ്രാജ്യം ഭരിച്ചിരുന്നത് ഏറ്റവും വെറുക്കപ്പെട്ട ചക്രവര്‍ത്തിമാരിലൊരാളായ നീറോ സീസറായിരുന്നു. പല ചരിത്രകാരന്മാരും അദ്ദേഹത്തെ ചെകുത്താനെന്നാണു വിശേഷിപ്പിച്ചിരുന്നു. മനുഷ്യവിരുദ്ധമായ നീറോ സീസറിന്റെ പ്രവൃത്തികളായിരുന്നു കാരണം. 

666 എന്ന അക്കത്തെ ഹീബ്രു അക്ഷരങ്ങളിലേക്കു മാറ്റിയാല്‍ Neron Kesar എന്നാണ് ലഭിക്കുക. ഹീബ്രുവില്‍ നീറോ സീസറിനെ വിളിക്കുന്ന പേരാണിത്. തികഞ്ഞ ഏകാധിപധിയും ക്രൂരനുമായിരുന്ന നീറോ സീസറിന്റെ കാലത്ത് ആരും അദ്ദേഹത്തെ ചെകുത്താനെന്നു വിളിച്ച് വധശിക്ഷ ഇരന്നു വാങ്ങാന്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ല. നീറോ സീസറിനെതിരായ ചരിത്രത്തിന്റെ രേഖപ്പെടുത്തലാണ് 666 എന്ന അക്കത്തിലൂടെ നിര്‍വഹിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA