sections
MORE

ആകാശത്ത് വിചിത്രം വെളിച്ചം, റോക്കറ്റ് വിക്ഷേപണം ഉപേക്ഷിച്ചു

light
SHARE

ആകാശത്ത് വിചിത്ര വെളിച്ചവും മറ്റു കാഴ്ചകളും പ്രത്യക്ഷപ്പെടുന്നത് പുതിയ സംഭവമല്ല. ദിവസങ്ങൾക്ക് മുൻപ് കാലിഫോര്‍ണിയയിലെ ബേയ് ഏരിയില്‍ ആകാശത്ത് വിചിത്രമായ വെളിച്ചം പ്രത്യക്ഷപ്പെട്ടു. കണ്ടവരെല്ലാം ചിത്രവും വിഡിയോയും പകർത്തി ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു. പിന്നെ ചർച്ചയോടു ചർച്ച. എന്തായിരുന്നു ആ വെളിച്ചം?

ഭൂമിയിലേക്ക് ഉൽക്കകൾ വരുമ്പോഴുണ്ടാകുന്ന വെളിച്ചമാകാമെന്നാണ് മിക്ക ഗവേഷകരും പറഞ്ഞത്. എന്നാൽ ഒരു വിഭാഗം കോൺസ്പിറസി തിയറിസ്റ്റുകൾ പറയുന്നത് യുഎഫ്ഒ (പറക്കുംതളിക) ആയിരിക്കുമെന്നാണ്. ഇതിനിടെ പ്രദേശത്തു നടന്ന കരിമരുന്ന പ്രയോഗമാണെന്നുള്ള കമന്റുകളും ട്വിറ്ററിൽ കണ്ടു.

റോക്കറ്റ് വിക്ഷേപിക്കുന്ന സമയത്ത് സമാനമായ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. വിചിത്ര വെളിച്ചം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാന്റ് ബാര്‍ബറയില്‍ നിന്നുള്ള സാറ്റ്‌ലൈറ്റ് വിക്ഷേപണം മാറ്റിവെച്ചു. എന്നാൽ നാസയുടെ റിപ്പോർട്ട് പ്രകാരം അതൊരു ഉൽക്കയാണെന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA