sections
MORE

ചരിത്രം കുറിച്ച് ഐഎസ്ആർഒ; പുതിയ പിഎസ്എൽവി വിക്ഷേപിച്ചത് 2 ഉപഗ്രഹങ്ങൾ

pslv_rocket_isro
SHARE

ഇന്ത്യയുടെ ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ കുതിപ്പ്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ മൈക്രോസാറ്റ്- ആർ, വിദ്യാർഥികൾ സ്വന്തമായി നിർമിച്ച കലാംസാറ്റ് ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പിഎസ്‍എൽവി സി–44ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. 

2019ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യത്തിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വ്യാഴാഴ്ച രാത്രി 11.37 ന് നടന്ന വിക്ഷേപണത്തി പിഎസ്എൽവി റോക്കറ്റിന്റെ പുതിയ പതിപ്പാണ് ഉപയോഗിച്ചത്.

പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ (ഡിആർഡിഒ) ഉപഗ്രഹം മൈക്രാസോറ്റ്–ആർ (ചിത്രങ്ങൾ പകർത്താൻ), വിദ്യാഭ്യാസമേഖലാ പദ്ധതികളെ സഹായിക്കാനായി കലാംസാറ്റ് എന്നിവയാണ് വിജയകരമായി ലക്ഷ്യത്തിലെത്തിച്ചത്. പ്രതിരോധ വിഭാഗത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ലക്ഷ്യമിട്ടുള്ള മൈക്രോസാറ്റ്–ആർ ന്റെ ഭാരം 740 കിലോഗ്രാമാണ്. വിക്ഷേപിച്ച് 15 മിനിറ്റിന് ശേഷം ഭൂമിയിൽ നിന്നു 274 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് മൈക്രോസാറ്റ്–ആർ വിക്ഷേപിച്ചത്.

വിദ്യാഭ്യാസ മേഖയെ സഹായിക്കുകയാണ് വിദ്യാർഥികൾ നിർമിച്ച കലാംസാറ്റിന്റെ ലക്ഷ്യം. ലോകത്തിൽ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമാണ് കലാംസാറ്റ്. 1.26 കിലോഗ്രാമാണ് ഇതിന്റെ ഭാരം. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പേയ്സ് കിഡ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ കലാംസാറ്റ് നിർമിച്ചത്. 12 ലക്ഷ്യം രൂപയാണ് ഇതിന്റെ നിർമാണചെലവ്. ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ, ഭ്രമണപഥത്തിലുള്ള ഉപഗ്രഹം കൂടിയാണിത്. നാസയുടെ സഹായത്തോടെ നേരത്തെ ഒരു കലാംസാറ്റ് വിക്ഷേപിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം പരീക്ഷിച്ച പിഎസ്എൽവി–സി44 റോക്കറ്റ് നാലു ഘട്ടങ്ങളായാണ് പ്രവർത്തിച്ചത്. റോക്കറ്റിന്റെ ഭാരം കുറയ്ക്കുന്നതിനും പിണ്ഡം കൂട്ടുന്നതിനുമായി നാലാം ഘട്ടത്തിൽ അലുമിനിയം ടാങ്കാണ് ഉപയോഗിച്ചത്. പ്രവർത്തനം നിർത്തിവെച്ചതിനു ശേഷം വേണ്ടിവരുന്ന സമയത്ത് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ് നാലാംഘട്ടത്തിലെ പിഎസ്4 എൻജിൻ. ലോകത്ത് തന്നെ ഇത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടത്തി വിജയിക്കുന്നത്. നിലവിൽ നാസ ഉൾപ്പടെയുള്ള ബഹിരാകാശ ഏജൻസികളൊന്നും ഈ പരീക്ഷണം നടത്തിയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA