ADVERTISEMENT

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചാ വിഷയം. ബഹിരാകാശത്ത് ഭ്രമണം നടത്തുന്ന ഒരു ഉപഗ്രഹം വെടിവച്ചു വീഴ്ത്തിയെന്ന നേട്ടത്തിനു എന്തു പ്രാധാന്യമെന്ന് ചോദിച്ചാൽ ഉത്തരങ്ങൾ നിരവധിയാണ്. എന്നാൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തേണ്ടതു ഉണ്ടായിരുന്നോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഡിആർഡിഒ ഗവേഷകർക്ക് വെളിപ്പെടുത്താവുന്ന, അല്ലെങ്കിൽ രാഷ്ട്രപതിക്ക് വെളിപ്പെടുത്താവുന്ന കാര്യമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞതെന്നാണ് വിമർശനം.

 

സാറ്റലൈറ്റ് വെടിവച്ചിട്ടതില്‍ വലിയ കാര്യമുണ്ടോ?

 

മിഷൻ ശക്തി: ഇന്ത്യയുടെ തന്നെ ഉപഗ്രഹം ഇന്ത്യ വിജകരമായി വെടിവച്ചിട്ടു പരീക്ഷണം നടത്തിയിരിക്കുന്നത്. ദൗത്യം വിജയകരമായിരുന്നു എന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ നേട്ടത്തിൽ അഭിമാനിക്കാൻ എന്തുണ്ടെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ശാസ്ത്രീയമായി വിലയിരുത്തിയാൽ വലിയ നേട്ടം തന്നെയാണ് എന്നാണ്.

Earth-Lower-orbit-satellites

 

അതിവേഗം സഞ്ചരിക്കുന്ന, ലോ ഓർബിറ്റിൽ കിടക്കുന്ന ഉപഗ്രഹങ്ങൾ വെടിവച്ചിടുക അത്ര എളുപ്പമുള്ള കാര്യമല്ല. മിസൈൽ തൊടുക്കുന്ന സമയവും സഞ്ചാരവും കൃത്യമല്ലെങ്കിൽ അതിവേഗം സഞ്ചരിക്കുന്ന ലോ ഓർബിറ്റ് ഉപഗ്രങ്ങളെ തകർക്കാൻ സാധിക്കില്ല. മിക്ക രാജ്യങ്ങളുടെയും ചാര ഉപഗ്രഹങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ലോ ഓർബിറ്റിലാണ്. ഭൂമിയിലെ ദൃശ്യങ്ങൾ വ്യക്തതയോടെ പകർത്താൻ ചാര ഉപഗ്രഹങ്ങൾ നിലകൊള്ളുന്നിടമാണ് ലോ ഓർബിറ്റ്.

 

ഓർബിറ്റിന്റെ ഉയരം കൂടും തോറും ഉപഗ്രഹങ്ങളുടെ ഭ്രമണ വേഗവും കുറയും. ഹൈ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ തകർക്കാൻ താരതമ്യേന പെട്ടെന്ന് സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഉപഗ്രഹങ്ങളുടെ വേഗം ഭ്രമണപഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹങ്ങളെല്ലാം ഭ്രമണം നടത്തുന്നത് ലോ ഓർബിറ്റിലാണ്.

 

മണിക്കൂറിൽ 8000 കിലോമീറ്റർ വരെ വേഗത്തിലാണ് ലോ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ ഭ്രമണം നടത്തുന്നത്. അതായത് ശരാശിര 35,000 അടി മുകളിൽ പറക്കുന്ന ജെറ്റ് വിമാനങ്ങളേക്കാൾ എത്രയോ ഇരട്ടി വേഗത്തിലാണ് ചാര ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com