ADVERTISEMENT

ലോ ഓർബിറ്റിലൂടെ അതിവേഗം സഞ്ചരിക്കുന്ന (മണിക്കൂറിൽ 29,000 കിലോമീറ്റർ വേഗത്തിൽ) മൈക്രോസാറ്റ് ആർ ബംഗാൾ ഉൾക്കടലിനു മുകളിൽ വച്ചാണ് മിസൈൽ ഉപയോഗിച്ച് തകർത്തതെന്ന് റിപ്പോർട്ട്. ബഹിരാകാശ മാലിന്യം കുറക്കാൻ ലക്ഷ്യമിട്ടാണ് ലോ ഓർബിറ്റിൽ വച്ചു തന്നെ സാറ്റലൈറ്റ് തകർത്തതെന്നാണ് ഗവേഷകരുടെ വാദം. തകർന്ന ഉപഗ്രഹത്തിന്റെ ഭാഗങ്ങൾ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിതീരുമെന്നതാണ് നിഗമനം.

സാറ്റലൈറ്റ് തകർക്കാൻ ഉപയോഗിച്ച മിസൈലിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചിരുന്നില്ല. അതിവേഗം സഞ്ചരിക്കുന്ന വസ്തു ആയതിനാൽ ബോംബിനേക്കാൾ വലിയ പ്രഹര ശേഷിയോടെയാണ് പൊട്ടിത്തെറിച്ചത്.

മാസങ്ങൾക്കു മുൻപെ തുടങ്ങിയതാണ് ‘മിഷൻ ശക്തി’ പരീക്ഷണത്തിന്റെ ആസൂത്രണങ്ങൾ. കഴിഞ്ഞ ബുധനാഴ്ച നടത്തിയ പരീക്ഷണത്തിനു ഇന്ത്യ ഉപയോഗിച്ച മൈക്രോസാറ്റ് ആര്‍ ജനുവരി 24നു വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ ഒന്നാണ്. ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തെ കുറിച്ച് അന്ന് കൃത്യമായ അധിക റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നില്ല. സാധാരണ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളെ കുറിച്ച് വ്യക്തമായ റിപ്പോർട്ടുകൾ ഐഎസ്ആർഒ പുറത്തുവിടാറുണ്ട്. എന്നാൽ മൈക്രോസാറ്റ് ആറിന്റെ കാര്യത്തിൽ ഇതുണ്ടായിരുന്നില്ല.

ഐഎസ്ആർഒയുടെ സി–44 ദൗത്യത്തിൽ ഇന്ത്യയുടെ തന്നെ കലാംസാറ്റ് വി–2 ഉപഗ്രഹവും വിക്ഷേപിച്ചിരുന്നു. എന്നാൽ 760 കിലോഗ്രാം ഭാരമുള്ള മൈക്രോസാറ്റ് ആറിനെ കുറിച്ച് അന്നു വെളിപ്പെടുത്തിയത് ഇമേജിങ് സാറ്റലൈറ്റ് എന്നു മാത്രമാണ്. നേത്തെ തന്നെ ആസൂത്രണം ചെയ്ത പ്രകാരം 274 കിലോമീറ്റർ പരിധിയിലുള്ള ലോ ഓർബിറ്റിലാണ് പരീക്ഷണ സാറ്റലൈറ്റ് വിട്ടത്. എന്നാൽ ഭ്രമണപഥം ഉയർത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഐഎസ്ആർഒ വെളിപ്പെടുത്തിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com