sections
MORE

കാനഡയിൽ കണ്ടത് പറക്കും തളികയോ? യുഎസിന്റെ രഹസ്യ പേടകമോ?

black-triangle
SHARE

അന്യഗ്രഹങ്ങളിൽ നിന്നെത്തുന്ന പറക്കും തളികകളും അന്യഗ്ര ജീവികളും ശാസ്ത്രലോകത്ത് എന്നും ചർച്ചാ വിഷയമാണ്. പറക്കും തളികകൾ ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തീർന്നിട്ടില്ല. ഒരു വിഭാഗം, പറക്കുംതളികകളുണ്ട് അവയെ കണ്ടിട്ടുണ്ട് എന്നു പറയുമ്പോൾ മറുവിഭാഗം ഇതിനെയെല്ലാം പുച്ഛിച്ചു തള്ളുന്നതാണു പതിവ്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് കാനഡയിൽ നിന്നും പറക്കും തളികയുടേതെന്ന് അവകാശപ്പെടുന്ന വിഡിയോ യുട്യൂബിൽ പ്രത്യക്ഷപ്പെട്ടു. ഈ വിഡിയോ സംബന്ധിച്ച് ഇപ്പോഴും ചർച്ച തുടരുകയാണ്.

'The Hidden Underbelly' എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് മറ്റു ചില കോൺസ്പിറസി തിയറിസ്റ്റുകളുടെ യുട്യൂബ് ചാനലുകളിലും വിഡിയോ പ്രത്യക്ഷപ്പെട്ടു. ട്രിയാംഗിൾ ആകൃതിയിലുള്ള അജ്ഞാത വസ്തു തെളി‍ഞ്ഞ ആകാശത്ത് സഞ്ചരിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. തിളങ്ങുന്ന നിറത്തിലുള്ള വസ്തു സൂര്യപ്രകാശത്തിൽ കൃത്യമായി കാണാമായിരുന്നു വിഡിയോ പകര്‍ത്തിയവര്‍ പറഞ്ഞത്.

കാനഡയിൽ നിന്നാണ് വിഡിയോ പകർത്തിയതെന്ന് യുട്യൂബിൽ വ്യക്തമാക്കിയിട്ടുണ്ട്. സിൽവർ ബോഡിയിലുള്ള വസ്തുവാണ് കണ്ടതെന്നാണ് പറയുന്നത്. വിഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ഷെയര്‍ ചെയ്ത് ചർച്ച തുടങ്ങിയത്. ഡീപ് സ്പേസില്‍ നിന്നു വന്ന ബഹിരാകാശ പേടകമാണെന്ന് വരെ ചിലര്‍ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം നാസ ഗവേഷകർക്ക് അറിയാമെന്നും ജനങ്ങളെ ഭയപ്പെടുത്തേണ്ടെന്ന് കരുതി പുറത്തുവിടാതിരിക്കുകയാണെന്നുമാണ് കോൺസ്പിറസി തിയറിസ്റ്റുകൾ ആരോപിക്കുന്നത്.

അന്യഗ്രഹജീവി വിഷയത്തിൽ ഗവേഷണം നടത്തുന്ന സ്കോട്ട് സി വാറിങ് പറഞ്ഞത് മറ്റൊരു വാദമാണ്. ഇതു മനുഷ്യ നിർമിത പേടകമാണെന്നും ഗൾഫ് യുദ്ധം നടക്കുന്ന സമയത്ത് അമേരിക്കൻ വ്യോമസേന ഉപയോഗിച്ചിരുന്ന ടിആർ–3ബി പേടകം ആണെന്നുമാണ് വാറിങ് പറഞ്ഞത്. അമേരിക്കൻ സേനയുടെ പരീക്ഷണമായിരുന്നു അന്ന് നടന്നതെന്നാണ് മറ്റു ചിലരും വാദിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൃത്യമായ റിപ്പോർട്ടുകൾ വിവിധ വെബ്സൈറ്റുകളിൽ വന്നിട്ടുണ്ട്.

ഏലിയൻ ടെക്നോളജി, റിവേഴ്സ് എൻജിനീയറിങ് ആശയങ്ങൾ ഉപയോഗപ്പെടുത്തിയാണ് അമേരിക്കൻ വ്യോമസേനയുടെ ടിആർ–3ബി പേടകം വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നാണ് വാറിങ് പറയുന്നത്. മറ്റു രാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന അമേരിക്കയുടെ രഹസ്യ പേടകമാണ് ടിആർ–3ബി. യുഎഫ്ഒ മാനിയ എന്ന യുട്യൂബ് ചാനലിലും സമാനമായ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA