ADVERTISEMENT

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ കമ്പനി നിർമിച്ച ചാന്ദ്രപേടകം ബ്ലൂ മൂൺ കഴിഞ്ഞ ദിവസം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതോടെ ബഹിരാകാശത്തെ റിയൽ എസ്റ്റേറ്റ് വമ്പൻമാരുടെ മൽസരത്തിന് ഔദ്യോഗികമായി തുടക്കമായി. 

 

ചന്ദ്രനിൽ സ്ഥിരതാമസമാക്കുന്ന യാത്രികരെയും കൊണ്ട് പറന്നുയരുന്ന ബ്ലൂമൂൺ 2024ൽ സുരക്ഷിതമായി ചന്ദ്രനിലിറങ്ങുമെന്ന പ്രഖ്യാപനവും ജെഫ് ബെസോസ് ഇതോടൊപ്പം നടത്തി. ചന്ദ്രനിൽ മനുഷ്യവാസം ആരംഭിക്കുന്നതിനുള്ള വസ്തുക്കളും ഇതേ പേടകത്തിൽ തന്നെയാവും കൊണ്ടുപോവുക. 3.6 മെട്രിക് ടൺ ഭാരം കൊണ്ടുപോകാവുന്ന പേടകത്തിനു പുറമേ 6 മെട്രിക് ടൺ ഭാരം കൊണ്ടുപോകാവുന്ന മറ്റൊരു പതിപ്പുമുണ്ട്.

 

ബ്ലൂ ഒറിജിന്റെ പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾക്കകം അടുത്ത ചാന്ദ്രയാത്രയുടെ പ്രഖ്യാപനവുമായി നാസയും എത്തി. 2024ൽ ചന്ദ്രനിൽ മനുഷ്യവാസം ആരംഭിക്കാനാണ് പദ്ധതിയെന്നു നാസയും പറയുന്നു. ആർടെമിസ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലാണ് മനുഷ്യരെ ചന്ദ്രനിലെത്തിക്കാൻ നാസ പദ്ധതിയിടുന്നത്. 

 

മനുഷ്യരെ ആദ്യം ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ തുടർച്ചയായി അവതരിപ്പിക്കുന്ന പദ്ധതിക്ക് അപ്പോളോ ദേവന്റെ സഹോദരിയുടെ പേരാണ് നൽകിയിരിക്കുന്നത്. 2028ൽ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതിയാണ് വേഗം കൂട്ടി നാസ 4 വർഷം നേരത്തെ യാഥാർഥ്യമാക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com