ADVERTISEMENT

കഴിഞ്ഞ മാര്‍ച്ച് 27നാണ് ഇന്ത്യ വിജയകരമായി സാറ്റലൈറ്റ് വേധ മിസൈല്‍ പരീക്ഷിച്ചത്. സാറ്റലൈറ്റ് തകര്‍ന്നെങ്കിലും പരമാവധി മാലിന്യങ്ങള്‍ കുറച്ചുകൊണ്ടാണ് പരീക്ഷണമെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം. എന്നാല്‍ ഇന്ത്യ തകര്‍ത്ത സാറ്റലൈറ്റിന്റെ പകുതി ഭാഗങ്ങളും ബഹിരാകാശത്ത് ഇപ്പോഴും കറങ്ങുന്നുവെന്നാണ് ഹാര്‍വാഡിലെ ജ്യോതിശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍.

 

മൂന്ന് മാസത്തിനകം സാറ്റലൈറ്റിന്റെ ഭാഗങ്ങളെല്ലാം നശിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഭൂമിയോട് ചേര്‍ന്നുള്ള ഭ്രമണപഥത്തിലുണ്ടായിരുന്ന സാറ്റലൈറ്റ് മിസൈല്‍ സ്ഫോടനത്തില്‍ 41 ഭാഗങ്ങളായി ചിതറി പോയിരുന്നു. ശക്തി എന്ന് പേരിട്ടിരുന്ന ദൗത്യത്തെ തുടര്‍ന്നുണ്ടായ ബഹിരാകാശ മാലിന്യങ്ങളില്‍ പകുതിയും അവിടെ തന്നെയുണ്ടെന്നാണ് ജ്യോതിശാസ്ത്രജ്ഞനായ ജൊനാഥന്‍ മക്ഡവലിന്റെ വെളപ്പെടുത്തല്‍. 

 

ഇത് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ്. 45 ദിവസത്തിനള്ളില്‍ ഈ സാറ്റലൈറ്റ് വേധ മിസൈല്‍ പരീക്ഷണം വഴിയുണ്ടാകുന്ന മാലിന്യങ്ങള്‍ താനേ നശിക്കുമെന്നായിരുന്നു ഡിആര്‍ഡിഒ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും ഈ ബഹിരാകാശ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകാനെന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്. ഏറ്റവും ചുരുങ്ങിയത് വലിയ അഞ്ച് സാറ്റലൈറ്റ് ഭാഗങ്ങളെങ്കിലും ബഹിരാകാശത്ത് ഒരു വര്‍ഷത്തോളം ഭീഷണിയായി നിലനില്‍ക്കുമെന്നാണ് മക്‌ഡോവല്‍ പറയുന്നത്. 

 

വളരെ മോശം കാര്യമെന്നാണ് ഇന്ത്യയുടെ സാറ്റലൈറ്റ് വേധ മിസൈല്‍ പരീക്ഷണത്തെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വിശേഷിപ്പിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ ജീവന് പോലും ഇന്ത്യന്‍ പരീക്ഷണം ഭീഷണിയാണെന്ന മുന്നറിയിപ്പ് നാസ നല്‍കി. റഷ്യന്‍ പ്രതിരോധമന്ത്രാലയവും സമാനമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. ഭാവിയില്‍ മനുഷ്യന്റെ ബഹിരാകാശ യാത്രകള്‍ക്ക് ഇത്തരം ബഹിരാകാശ മാലിന്യങ്ങള്‍ ഭീഷണിയാണെന്നായിരുന്നു പ്രധാന മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com