sections
MORE

അന്നു കടന്നു പോയത് അന്യഗ്രഹ ജീവികളുടെ പേടകമല്ല, പുതിയ വാദവുമായി ഗവേഷകർ

oumuamua-
SHARE

രണ്ടു വർഷം മുൻപാണ് വിചിത്ര രൂപമുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോയത്. നാസയും ബഹിരാകാശ ഗവേഷകരും ഈ അദ്ഭുത ഛിന്നഗ്രഹത്തിന്റെ വരവും സഞ്ചാര വഴികളും ചർച്ച ചെയ്തു. ബഹിരാകാശ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപമായിരുന്നു ആ ഛിന്നഗ്രഹത്തിന്. എന്നാൽ അതൊരു ഛിന്നഗ്രഹം ആയിരുന്നോ? അല്ലെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ബഹിരാകശത്തു കൂടെ കടന്നുപോയ ഔമുവാമുവ എന്ന വസ്തു സ്വാഭാവികമായി രൂപപ്പെട്ട ഒന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റുഗ്രഹങ്ങളിൽ നിന്ന് ഗവേഷണത്തിന്റെ ഭാഗമായി തിരിച്ച കൃത്രിമ പേടകമായിരിക്കാമെന്നാണ് നേരത്തെ ഒരു വിഭാഗം ഗവേഷകർ വാദിച്ചിരുന്നത്. ഹവാർഡ് സ്മിത്ത് സോണിയൻ സെന്റർ ഫോർ അസ്ട്രോഫിസിക്സിലെ ഗവേഷകരാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയിരുന്നത്.

സൗരയൂഥത്തിലൂടെ സഞ്ചരിച്ച, സിഗരറ്റിന്റെ രൂപമുള്ള വസ്തുവിനെ കുറിച്ച് നിരവധി ചർച്ചകളും നിരീക്ഷണങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്. എവിടെ നിന്നാണ് ഈ വിചിത്രം വസ്തു വന്നതെന്നും ലക്ഷ്യമെന്തായിരുന്നു എന്നുമാണ് ഗവേഷകർ അന്വേഷിക്കുന്നത്. 

പ്രവഞ്ചത്തിലൂടെ പതിവു പോലെ സഞ്ചരിക്കുന്ന ഛിന്നഗ്രഹമായിരിക്കും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിന്റെ സഞ്ചാരത്തിലെ ചില മാറ്റങ്ങളാണ് ഗവേഷകരെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പച്ചിത്. ഈ വിചിത്ര വസ്തുവിന്റെ സഞ്ചാര വേഗം കൂടിയതും പെട്ടെന്ന് ദിശമാറിയതും ഗവേഷകർ നിരീക്ഷിച്ചിരുന്നു. എന്നാൽ ഇതു പോലൊരു വസ്തു നേരത്തെ ബഹിരാകാശത്തു കണ്ടിട്ടില്ലെന്നാണ് ഗവേഷനായ മാത്യൂ നൈറ്റ് പറഞ്ഞത്. അന്യഗ്രഹ ജീവികളുടെ പേടകങ്ങൾക്ക് സമാനമായ ഒരു സാമ്യതയും ഔമുവാമുവയിൽ കാണാൻ സാധിക്കുന്നില്ലെന്നാണ് മിക്ക ഗവേഷകരും പറയുന്നത്. ഇതേക്കുറിച്ചുള്ള ഗവേഷണം തുടരുമെന്നും ഗവേഷർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA